ന​ന്‍​പ​ക​ല്‍ നേ​ര​ത്തെ അ​ന്യാ​യം; പ്ര​തി​ഷേ​ധി​ച്ച​വ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു

05:36 PM Dec 14, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം: രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ല്‍ (ഐ​എ​ഫ്എ​ഫ്‌​കെ) റി​സ​ര്‍​വേ​ഷ​ൻ ചെ​യ്തി​ട്ടും സീ​റ്റ് ല​ഭി​ക്കാ​തി​രു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച​വ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. മൂ​ന്നു പേ​ർ​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്. അ​ന്യാ​യ​മാ​യി സം​ഘം ചേ​ര്‍​ന്നു എ​ന്ന​ത് അ​ട​ക്ക​മു​ള്ള വ​കു​പ്പു​ക​ളാ​ണ് ഇ​വ​ർ​ക്കെ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.

എ​ന്നാ​ൽ സം​ഭ​വ​ത്തി​ൽ ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന് അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ ര​ഞ്ജി​ത് പ​റ​ഞ്ഞു. ലി​ജോ ജോ​സ് പെ​ല്ലി​ശേ​രി​യു​ടെ ന​ന്‍​പ​ക​ല്‍ നേ​ര​ത്തു മ​യ​ക്കം എ​ന്ന ചി​ത്ര​ത്തി​ന്‍റെ പ്ര​ദ​ർ​ശ​നം ന​ട​ന്ന ടാ​ഗോ​ര്‍ തി​യ​റ്റ​റി​ലാ​യി​രു​ന്നു പ്ര​തി​ഷേ​ധം ന​ട​ന്ന​ത്.

മ​ത്സ​ര​വി​ഭാ​ഗ​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ ചി​ത്ര​ത്തി​ന്‍റെ പ്രീ​മി​യ​ര്‍ ഷോ ​ടാ​ഗോ​ര്‍ തി​യ​റ്റ​റി​ല്‍ തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം മൂ​ന്നി​നാ​യി​രു​ന്നു. രാ​വി​ലെ 11 മു​ത​ല്‍ ത​ന്നെ തീ​യ​റ്റ​റി​നു മു​ന്നി​ല്‍ നീ​ണ്ട ക്യൂ ​രൂ​പ​പ്പെ​ട്ടു. ബ​ഹ​ള​വും ഉ​ന്തും ത​ള്ളു​മാ​യ​തോ​ടെ പോ​ലീ​സ് രം​ഗ​ത്തെ​ത്തി.

തു​ട​ര്‍​ന്നാ​ണ് പ്ര​തി​ഷേ​ധം അ​ര​ങ്ങേ​റി​യ​ത്. പോ​ലീ​സ് രാ​ജ് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഏ​താ​നും പേ​ര്‍ മു​ദ്രാ​വാ​ക്യം മു​ഴ​ക്കി. ഇ​വ​രെ ബ​ലം പ്ര​യോ​ഗി​ച്ചു നീ​ക്കു​ക​യാ​യി​രു​ന്നു.