തിരുവനന്തപുരം: നിയമസഭയില്‍ സംസാരിക്കുന്നതിനിടെ കെ.ടി.ജലീല്‍ എംഎല്‍എയുടെ മൈക്ക് ഓഫ് ചെയ്ത് സ്പീക്കര്‍ എ.എന്‍.ഷംസീര്‍. പ്രസംഗം അവസാനിപ്പിക്കാന്‍ സ്പീക്കര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും തയാറാകാത്തതിനെ തുടര്‍ന്നാണ് നടപടി.
ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് മാറ്റുന്ന ബില്ലിനെക്കുറിച്ചുള്ള ചര്‍ച്ചയിലാണ് ജലീലിന്റെ പ്രസംഗം നീണ്ടത്. ജലീലിനോട് പ്രസംഗം നിര്‍ത്താന്‍ ആവശ്യപ്പെട്ട സ്പീക്കര്‍ തോമസ്കെ.തോമസിന് സംസാരിക്കാന്‍ അനുമതി നല്കി. എന്നാല്‍ ഇതിനിടെ ജലീല്‍ വീണ്ടും പ്രസംഗം തുടർന്നത്തോടെ സ്പീക്കര്‍ മൈക്ക് ഓഫ് ചെയ്യുകയായിരുന്നു.
പ്രസംഗം നിര്‍ത്തിയില്ല; ജലീലിന്റെ മൈക്ക് ഓഫ് ചെയ്ത് സ്പീക്കര്‍
03:49 PM Dec 13, 2022 | Deepika.com