സാ​ബു എം. ​ജേ​ക്ക​ബി​ന്‍റെ അ​റ​സ്റ്റ് ത​ട​ഞ്ഞ് ഹൈ​ക്കോ​ട​തി

01:25 PM Dec 13, 2022 | Deepika.com
കൊ​ച്ചി: പി.​വി. ശ്രീ​നി​ജ​ൻ എം​എ​ൽ​എ​യെ ജാ​തീ​യ​മാ​യി അ​ധി​ക്ഷേ​പി​ച്ചെ​ന്ന കേ​സി​ൽ കി​റ്റെ​ക്സ് ഗ്രൂ​പ്പ് ത​ല​വ​ൻ സാ​ബു എം. ​ജേ​ക്ക​ബ് അ​ട​ക്ക​മു​ള്ള​വ​രു​ടെ അ​റ​സ്റ്റ് ത​ട​ഞ്ഞ് ഹൈ​ക്കോ​ട​തി. കേ​സി​ൽ വി​ശ​ദ​മാ​യ വാ​ദം ബു​ധ​നാ​ഴ്ച കേ​ൾ​ക്കു​മെ​ന്ന് ജ​സ്റ്റീ​സ് കൗ​സ​ർ എ​ട​പ്പ​ഗ​ത്ത് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് അ​റി​യി​ച്ചു.

പി.​വി. ശ്രീ​നി​ജ​ൻ എം​എ​ൽ​എ ത​നി​ക്കെ​തി​രെ ന​ൽ​കി​യ കേ​സി​ലെ എ​ഫ്ഐ​ആ​ർ റ​ദ്ദാ​ക്ക​ണ​മെ​ന്ന സാബുവിന്‍റെ ആ​വ​ശ്യം ബു​ധ​നാ​ഴ്ച പ​രി​ഗ​ണി​ക്കു​മെ​ന്നും കോ​ട​തി അ​റി​യി​ച്ചു.

ഐ​ക്ക​ര​നാ​ട് പ​ഞ്ചാ​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ക​ർ​ഷ​ക ദി​ന പ​രി​പാ​ടിക്കിടെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും ട്വ​ന്‍റി-20 നേ​താ​ക്ക​ളും ത​ന്നെ ജാ​തീ​യ​മാ​യി അ​ധി​ക്ഷേ​പി​ച്ചെ​ന്നാ​ണ് എം​എ​ൽ​എ ന​ൽ​കി​യ പ​രാ​തി. കേ​സി​ൽ പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്.