എം​എ​ൽ​എ​യെ ജാ​തീ​യ​മാ​യി അ​ധി​ക്ഷേ​പി​ച്ചെ​ന്ന പ​രാ​തി: ജ​ഡ്ജി പി​ന്മാ​റി

11:22 AM Dec 13, 2022 | Deepika.com
കൊ​ച്ചി: പി.​വി. ശ്രീ​നി​ജ​ൻ എം​എ​ൽ​എ​ തനിക്കെതിരെ ഉന്നയിച്ച ആരോപണത്തിനെതിരായി കിറ്റെക്സ് ഗ്രൂപ്പ് തലവൻ സാബു എം. ജേക്കബ് നൽകിയ ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജ​സ്റ്റീ​സ് എം. ​ബ​ദ​റൂ​ദീ​ൻ പി​ന്മാ​റി. എംഎൽഎയെ സാ​ബു എം. ​ജേ​ക്ക​ബ് ജാ​തീ​യ​മാ​യി അ​ധി​ക്ഷേ​പി​ച്ചെ​ന്ന പ​രാ​തി​ക്കെ​തി​രെ ന​ൽ​കി​യ ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​തി​ൽ നി​ന്നാണ് ജഡ്ജി പിന്മാറിയത്.

കേ​സ് ഹൈ​ക്കോ​ട​തി ബെ​ഞ്ച് പ​രി​ഗ​ണി​ക്കു​ന്ന വേ​ള​യി​ലാ​ണ് ജ​സ്റ്റീ​സ് ബ​ദ​റൂ​ദി​ൻ ഈ ​തീ​രു​മാ​നം അ​റി​യി​ച്ച​ത്. കേ​സ് മ​റ്റൊ​രു ബെ​ഞ്ച് ഇ​ന്ന് ത​ന്നെ പ​രി​ഗ​ണി​ക്കു​മെ​ന്നും ഹൈ​ക്കോ​ട​തി അ​റി​യി​ച്ചു.