ഇ​ന്ദ്ര​ൻ​സി​നെ പ​രാ​മ​ർ​ശി​ച്ച് ബോ​ഡി ഷെ​യ്മിം​ഗ്; മ​ന്ത്രി വാ​സ​വ​നെ​തി​രേ സ​തീ​ശ​ൻ

04:26 PM Dec 12, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ന​ട​ൻ ഇ​ന്ദ്ര​ൻ​സി​നെ പ​രാ​മ​ർ​ശി​ച്ച് സാം​സ്കാ​രി​ക വ​കു​പ്പ് മ​ന്ത്രി വി.​എ​ൻ.​വാ​സ​വ​ൻ ന​ട​ത്തി​യ ബോ​ഡി ഷെ​യ്മിം​ഗ് പ്ര​സ്താ​വ​ന​യ്ക്കെ​തി​രേ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ രം​ഗ​ത്ത്. മ​ന്ത്രി നി​യ​മ​സ​ഭ​യി​ൽ ന​ട​ത്തി​യ പ്ര​സ്താ​വ​ന അ​നു​ചി​ത​മാ​ണെ​ന്നും പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

രാ​ജ്യ​ത്തെ കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​യു​ടെ വ​ള​ർ​ച്ചെ സൂ​ചി​പ്പി​ക്കു​ന്പോ​ഴാ​ണ് മ​ന്ത്രി​ക്ക് നാ​ക്കു​പി​ഴ​ച്ച​ത്. ഹി​ന്ദി സി​നി​മ​യി​ലെ അ​മി​താ​ഭ് ബ​ച്ച​ന്‍റെ പൊ​ക്ക​മു​ണ്ടാ​യി​രു​ന്ന കോ​ൺ​ഗ്ര​സ് വ​ള​ർ​ന്ന് മ​ല​യാ​ള സി​നി​മ​യി​ലെ ഇ​ന്ദ്ര​ൻ​സി​ന്‍റെ അ​ത്ര​യും ആ​യെ​ന്നാ​യി​രു​ന്നു മ​ന്ത്രി​യു​ടെ പ​രാ​മ​ർ​ശം.

പ​രാ​മ​ര്‍​ശം ബോ​ഡി ഷെ​യ്മിം​ഗ് ആ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് കു​റ്റ​പ്പെ​ടു​ത്തി​യ​തോ​ടെ പ​രി​ശോ​ധി​ക്കാ​മെ​ന്ന് സ്പീ​ക്ക​ർ വ്യ​ക്ത​മാ​ക്കി.