ലീ​ഗ് വ​ർ​ഗീ​യ പാ​ർ​ട്ടി​യെ​ന്ന് ബി​ജെ​പി

02:41 PM Dec 11, 2022 | Deepika.com
കോ​ഴി​ക്കോ​ട്: മു​സ്ലീം ലീ​ഗ് പ​ച്ച​യാ​യ വ​ർ​ഗീ​യ പാ​ർ​ട്ടി​യാ​ണെ​ന്ന ആ​ക്ഷേ​പ​മു​യ​ർ​ത്തി ബി​ജെ​പി. ഇ​ന്ത്യാ വി​ഭ​ജ​ന​ത്തെ അ​നു​കൂ​ലി​ച്ച പാ​ർ​ട്ടി‌​യാ​ണ് ലീ​ഗെ​ന്നും പാ​ർ​ട്ടി‌​യെ ചു​റ്റി​പ്പ​റ്റി ഇ​പ്പോ‌​ൾ ന​ട​ക്കു​ന്ന ച​ർ​ച്ച​ക​ൾ വോ​ട്ട് ബാ​ങ്ക് ല​ക്ഷ്യം വ​ച്ചു​ള്ള​താ​ണെ​ന്നും ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ പ്ര​സ്താ​വി​ച്ചു.

പേ​രി​ൽ ത​ന്നെ മ​ത​മു​ള്ള പാ​ർ​ട്ടി​യാ​ണ് ലീ​ഗെ​ന്നും പാ​ർ​ട്ടി‌​യി​ലെ സ്ഥാ​ന​ങ്ങ​ൾ മു​സ്ലീം വി​ഭാ​ഗ​ത്തി​ന് മാ​ത്ര​മാ​യി സം​വ​ര​ണം ചെ​യ്യ​പ്പെ​ട്ട​താ​ണെ​ന്നും അ​ദേ​ഹം പ​റ​ഞ്ഞു. ഇ​ന്ത്യാ വി​ഭ​ജ​ന​ത്തെ അ​നു​കൂ​ലി​ച്ച പാ​ർ​ട്ടി എ​പ്പോ​ഴാ​ണ് മ​തേ​ത​ര നി​ല​പാ​ട് സ്വീ​ക​രി​ച്ചി​ട്ടു​ള്ള​ത്. ജ​ന​ങ്ങ​ളെ സാ​മു​ദാ​യി​ക​മാ​യി ധ്രു​വീ​ക​രി​ച്ച് രാ​ഷ്ട്രീ​യ മു​ത​ലെ​ടു​പ്പ് ന​ട​ത്താ​നു​ള്ള ശ്ര​മ​മാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്. സി​പി​എ​മ്മി​ന്‍റെ ല​ക്ഷ്യം വോ​ട്ട് ബാ​ങ്ക് രാ​ഷ്ട്രീ​യ​മാ​ണെ​ന്നും സു​രേ​ന്ദ്ര​ൻ ആ​രോ​പി​ച്ചു.