"അ​മ്മാ​വ​ൻ സി​ൻ​ഡ്രോം മാ​റ​ണം'; ത​രൂ​രി​ന് പി​ന്തു​ണ​യു​മാ‌​യി യൂ​ത്ത​ന്മാ​ർ

02:40 PM Dec 11, 2022 | Deepika.com
ക​ണ്ണൂ​ർ: നേ​താ​ക്ക​ൾ അ​മ്മാ​വ​ൻ സി​ൻ​ഡ്രോം ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്നും ശ​ശി ത​രൂ​രി​നെ​തി​രെ ഭ്ര​ഷ്ട് ക​ൽ​പ്പി​ക്കു​ന്ന​ത് തെ​റ്റാ​ണെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി ക​ണ്ണൂ​രി​ലെ യൂ​ത്ത് കോ​ൺ​ഗ്ര​സ് ക്യാ​മ്പി​ൽ പ്ര​മേ​യം പാ​സാ​ക്കി. മാ​ടാ​യി​പ്പാ​റ​യി​ലെ ജി​ല്ലാ നേ​തൃ ക്യാ​മ്പി​ലാ​ണ് ഈ ​പ​രാ​മ​ർ​ശ​ങ്ങ​ൾ ഉ​യ​ർ​ന്ന് വ​ന്ന​ത്.

"അ​നാ​വ​ശ്യ ഭ്ര​ഷ്ട് താ​ൻ​പോ​രി​മ​യും ആ​ത്മ​ഹ​ത്യാ​പ​ര​വു​മാ​ണ്; ഭ്ര​ഷ്ട് കൊ​ണ്ട് ഏ​തെ​ങ്കി​ലും നേ​താ​വി​ന്‍റെ ജ​ന​പി​ന്തു​ണ ഇ​ല്ലാ​താ​കി​ല്ല. പൊ​തു​ശ​ത്രു​വി​നെ​തി​രെ ന​ട​ത്തു​ന്ന പോ​രാ​ട്ട​ത്തി​ൽ പ്ര​യോ​ജ​ന​പ്പെ​ടു​ന്ന​വ​രെ ഉ​പ​യോ​ഗി​ക്ക​ണം. കാ​ല​ത്തി​ന്‍റെ ചു​വ​രെ​ഴു​ത്ത് മാ​റു​ന്ന​ത് മ​ന​സി​ലാ​ക്കി അ​മ്മാ​വ​ൻ സി​ൻ​ഡ്രോം ഉ​പേ​ക്ഷി​ക്ക​ണം' - പ്ര​മേ​യം വ്യ​ക്ത​മാ​ക്കി.

ത​രൂ​രി​ന് സ്വീ​ക​ര​ണം ഒ​രു​ക്കി​യ ക​ണ്ണൂ​രി​ലെ പാ​ർ​ട്ടി നേ​തൃ​ത്വ​ത്തെ അ​ഭി​ന​ന്ദി​ക്കു​ന്ന പ​രാ​മ​ർ​ശ​ങ്ങ​ളും പ്ര​മേ​യ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.