എന്‍ജിന്‍ തകരാര്‍; തിരുവനന്തപുരം – നിസാമുദീൻ എക്സ്പ്രസ് തൃശൂരിൽ നിർത്തിയിട്ടു

02:58 PM Dec 10, 2022 | Deepika.com
തൃശൂർ: എൻജിന്‍ തകരാറിനെത്തുടർന്ന് തിരുവനന്തപുരം – നിസാമുദീൻ എക്സ്പ്രസ് തൃശൂരിൽ നിർത്തിയിട്ടു. രാവിലെ 6.15 നാണ് എൻജിന്‍ തകരാറിലായത്.

തൃശൂർ റെയിൽവേ സ്റ്റേഷന് സമീപത്ത് വച്ചാണു തകരാർ സംഭവിച്ചത്. ഏറെ ശ്രമിച്ചിട്ടും തകരാർ പരിഹരിക്കാനായില്ല. പിന്നീട് മറ്റൊരു എൻജിൻ എത്തിച്ച് രണ്ട് മണിക്കൂറിന് ശേഷമാണ് ട്രെയിൻ സർവീസ് പുനരാരംഭിച്ചത്.