മൂ​ന്നാം ഏ​ക​ദി​നം: ഇ​ന്ത്യ​ക്ക് ബാ​റ്റിം​ഗ്

11:38 AM Dec 10, 2022 | Deepika.com
മി​ർ​പൂ​ർ: ബം​ഗ്ലാ​ദേ​ശി​നെ​തി​രാ​യ പ​ര​മ്പ​ര​യി​ലെ മൂ​ന്നാം ഏ​ക​ദി​ന​ത്തി​ൽ ഇ​ന്ത്യ​ക്ക് ബാ​റ്റിം​ഗ്. ടോ​സ് നേ​ടി​യ ബം​ഗ്ലാ നാ​യ​ക​ൻ ലി​റ്റ​ൺ ദാ​സ് ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു.

പ​രി​ക്കേ​റ്റ രോ​ഹി​ത് ശ​ർ​മ​യ്ക്ക് പ​ക​രം കെ.​എ​ൽ. രാ​ഹു​ൽ ന​യി​ക്കു​ന്ന ഇ​ന്ത്യ​ൻ നി​ര​യി​ൽ ഇ​ഷാ​ൻ കി​ഷ​ൻ, കു​ൽ​ദീ​പ് യാ​ദ​വ് എ​ന്നി​വ​രെ ഉ​ൾ​പ്പെ​ടു​ത്തി. ന​ജ്മു​ൽ ഷാ​ന്‍റോ, ന​സും അ​ഹ്മ​ദ് എ​ന്നി​വ​ർ​ക്ക് പ​ക​ര​മാ​യി ട​സ്കി​ൻ അ​ഹ്മ​ദ്, യാ​സി​ർ അ​ലി എ​ന്നി​വ​ർ ബം​ഗ്ലാ ടീ​മി​ലെ​ത്തി.

മൂ​ന്ന് മ​ത്സ​ര പ​ര​മ്പ​ര​യി​ലെ ആ​ദ്യ ര​ണ്ട് പോ​രാ​ട്ട​ങ്ങ​ളും തോ​റ്റ ഇ​ന്ത്യ​ക്ക് നാ​ണ​ക്കേ​ട് ഒ​ഴി​വാ​ക്കാ​ൻ ഇ​ന്ന് വി​ജ​യം അ​നി​വാ​ര്യ​മാ​ണ്.