യുവതിയെ പിന്നീട് പോലീസ് രക്ഷപെടുത്തി സുരക്ഷിതമായി വീട്ടിലെത്തിച്ചു. തെലങ്കാനയിലെ രംഗ റെഡ്ഡി ജില്ലയിലെ അഡിബത്ല ഗ്രാമത്തിലാണ് സംഭവം. വീട്ടിലേക്ക് ഇരച്ചുകയറിയ ജനക്കൂട്ടം യുവതിയെ ബലമായി പിടിച്ചുകൊണ്ടുപോവുകയായിരുന്നു. ആള്‍ക്കൂട്ടം വീടുവളയുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
സംഭവത്തില്‍ എട്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
യുവതിയുടെ പരിചയക്കാരനായ നവീന്‍ റെഡ്ഡിയാണ് സംഭവത്തിനു പിന്നിലെന്ന് കുടുംബം ആരോപിച്ചു. ഇയാള്‍ വിവാഹാഭ്യര്‍ഥന നടത്തിയെങ്കിലും യുവതി നിരസിച്ചിരുന്നു. ഇതിന്റെ പകയാണ് അക്രമത്തിലേക്ക് നയിച്ചതെന്നും കുടുംബം പറഞ്ഞു.