ദോഹ: ഖത്തർ ലോകകപ്പിൽ സെമി കാണാതെ പുറത്തായതിനു പിന്നാലെ ടിറ്റെ ബ്രസീല്‍ പരിശീലക സ്ഥാനത്തുനിന്ന് രാജിവച്ചു. ക്രൊയേഷ്യയ്ക്കെതിരായ ക്വാർട്ടർ പോരാട്ടത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പരിശീകസ്ഥാനമൊഴിയുന്നതായി ടിറ്റെ പ്രഖ്യാപിച്ചത്.
2016ലാണ് ടിറ്റെ ബ്രസീലിന്റെ പരിശീലകനായി ചുമതലയേറ്റത്. ടിറ്റെയ്ക്ക് കീഴില്‍ 81 മല്‍സരങ്ങളില്‍ 61ലും ജയം. തോല്‍വി ഏഴുമല്‍സരങ്ങളില്‍ മാത്രം. ടിറ്റെയുടെ പ്രധാനനേട്ടം ബ്രസീലിന് കോപ്പ അമേരിക്ക കിരീടം സമ്മാനിച്ചതാണ്.
ടിറ്റെയ്ക്ക് കീഴിൽ കളിച്ച രണ്ടു ലോകകപ്പിലും ക്വാര്‍ട്ടര്‍ഫൈനലില്‍ ബ്രസീല്‍ വീണു. ഈ ലോകകപ്പിന് ശേഷം പരിശീലക സ്ഥാനമൊഴിയുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.
ബ്രസീലിന്റെ തോൽവി; ടിറ്റെ പരിശീലക സ്ഥാനത്തുനിന്ന് രാജിവച്ചു
07:35 AM Dec 10, 2022 | Deepika.com