ചിറ്റഗോംഗ്: ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനത്തിലെ അവസാന ഏകദിന ക്രിക്കറ്റ് മത്സരം ഇന്ന്. ഇന്ത്യൻ സമയം രാവിലെ 11.30 മുതലാണ് മത്സരം. ആദ്യ രണ്ട് മത്സരങ്ങളും തോറ്റ ഇന്ത്യ പരന്പര ഇതിനോടകം അടിയറവച്ചു കഴിഞ്ഞതാണ്.
രണ്ടാം ഏകദിനത്തിനിടെ കൈക്ക് പരിക്കേറ്റ ക്യാപ്റ്റൻ രോഹിത് ശർമ ഇല്ലാതെയാണ് ടീം ഇന്ന് ഇറങ്ങുക. രണ്ടാം ഏകദിനത്തിൽ പരിക്ക് വകവയ്ക്കാതെ എട്ടാം നന്പറിൽ ക്രീസിലെത്തിയ രോഹിത്, 28 പന്തിൽ 51 റണ്‍സുമായി പുറത്താകാതെ നിന്നിരുന്നു.
മൂന്നാം മത്സരത്തിൽ ജയം നേടി പൂർണമായ നാണക്കേട് ഒഴിവാക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം.
രണ്ടാം ഏകദിനത്തിൽ 69/6 എന്ന നിലയിൽനിന്ന് തിരിച്ചെത്തിയാണ് ബംഗ്ലാദേശ് അഞ്ച് റണ്‍സ് ജയം നേടിയത്. പരന്പരയിൽ ഇതുവരെ ഇന്ത്യൻ താരങ്ങൾക്ക് മികവ് തെളിയിക്കാൻ സാധിച്ചിട്ടില്ല.
ആശ്വാസ ജയം തേടി ഇന്ത്യ ഇന്നിറങ്ങും
06:49 AM Dec 10, 2022 | Deepika.com