ന്യൂഡൽഹി: രാജസ്ഥാനിലെ ഇന്ത്യ-പാക്കിസ്ഥാന് അതിര്‍ത്തിയില്‍ ഇന്ത്യയുടെ അതിര്‍ത്തിരക്ഷാ സേന(ബിഎസ്എഫ്) സൈനികരും പാക്കിസ്ഥാന് റേഞ്ചേഴ്സും തമ്മില്‍ വെടിവയ്പ്പുണ്ടായി.
അനുപ്ഗഡ് സെക്ടറില്‍ വെള്ളിയാഴ്ച വൈകുന്നേരമാണ് വെടിവയ്പ്പുണ്ടായത്. ഇന്ത്യയുടെ ഭാഗത്ത് ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഗ്രാമവാസികള്‍ക്ക് നേരെയാണ് പാക് സൈന്യം ആദ്യം വെടിയുതിര്‍ത്തത്. തുടര്‍ന്ന് ബിഎസ്എഫ് തിരിച്ചടിക്കുകയായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
അതിർത്തിയിൽ ഇന്ത്യ-പാക് സൈനികർ തമ്മിൽ വെടിവയ്പ്പ്
12:40 AM Dec 10, 2022 | Deepika.com