ഒ​രു രാ​ജ്യം ഒ​രു ചാ​ർ​ജ​ർ പ​രി​ഗ​ണ​ന​യി​ലെ​ന്ന് കേ​ന്ദ്രം

10:28 PM Dec 09, 2022 | Deepika.com
ന്യൂ​ഡ​ൽ​ഹി: ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്ക് രാ​ജ്യ​ത്ത് ഒ​രേ​ത​രം ചാ​ർ​ജ​ർ പ​രി​ഗ​ണ​ന​യി​ൽ. രാ​ജ്യ​സ​ഭ​യി​ലാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഒ​രു രാ​ജ്യം ഒ​രു ചാ​ർ​ജ​ർ ന​ട​പ്പാ​ക്കു​ന്ന​ത് പ​രി​ശോ​ധി​ക്കാ​ൻ ക​ർ​മ​സ​മി​തി രൂ​പീ​ക​രി​ച്ച​താ​യി കേ​ന്ദ്ര പൊ​തു​വി​ത​ര​ണ സ​ഹ​മ​ന്ത്രി അ​ശ്വ​നി കു​മാ​ർ ചൗ​ബേ അ​റി​യി​ച്ചു.

ഇ​ല​ക്ട്രോ​ണി​ക്സ്, പ​രി​സ്ഥി​തി, വാ​ണി​ജ്യ മ​ന്ത്രാ​ല​യ​ങ്ങ​ളി​ലെ​യും വാ​ണി​ജ്യ​സം​ഘ​ട​ന​ക​ളു​ടെ​യും സാ​ങ്കേ​തി​ക​വി​ദ്യാ​സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും പ്ര​തി​നി​ധി​ക​ൾ സ​മി​തി​യി​ലു​ണ്ട്.

മൊ​ബൈ​ൽ ഫോ​ൺ ഉ​ൾ​പ്പെ​ടെ ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്ക് യു​എ​സ്ബി ടൈ​പ്പ് സി ​ചാ​ർ​ജ​ർ യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ നി​ർ​ബ​ന്ധ​മാ​ക്കി​യി​ട്ടു​ണ്ട്. 2024 അ​വ​സാ​ന​ത്തോ​ടെ ഐ​ഫോ​ൺ ഉ​ൾ​പ്പെ​ടെ​യു​ള്ള സ്മാ​ർ​ട്ട്ഫോ​ണു​ക​ൾ പൂ​ർ​ണ​മാ​യും യു​എ​സ്ബി ടൈ​പ്പ് സി ​ചാ​ർ​ജിം​ഗ് പോ​ർ​ട്ടു​ക​ളി​ലേ​ക്ക് മാ​റ്റാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.