ബ്രി​ട്ട്‌​നി ഗ്രൈ​ന​ർ നാ​ട്ടി​ൽ തി​രി​ച്ചെ​ത്തി

07:25 PM Dec 09, 2022 | Deepika.com
വാ​ഷിം​ഗ്ട​ൺ: റ​ഷ്യ വി​ട്ട​യ​ച്ച അ​മേ​രി​ക്ക​ൻ ബാ​സ്ക്ക​റ്റ് ബോ​ൾ താ​രം ബ്രി​ട്ട്‌​നി ഗ്രൈ​ന​ർ നാ​ട്ടി​ൽ തി​രി​ച്ചെ​ത്തി. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ ടെ​ക്‌​സാ​സ് സാ​ൻ അ​ന്‍റോ​ണി​യോ​യി​ലെ കെ​ല്ലി ഫീ​ൽ​ഡ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഗ്രൈ​ന​ർ ഇ​റ​ങ്ങി. ഇ​വി​ടെ ഗ്രൈ​ന​ർ​ക്ക് വൈ​ദ്യ​സ​ഹാ​യം ന​ൽ​കും.

ആ​യു​ധ വ്യാ​പാ​രി വി​ക്ട​ര്‍ ബൗ​ട്ടി​ന് പ​ക​ര​മാ​യാ​ണ് റ​ഷ്യ ബ്രി​ട്ട്‌​നി ഗ്രൈ​ന​റെ മോ​ചി​പ്പി​ച്ച​ത്. അ​ബു​ദാ​ബി​യി​ല്‍​വ​ച്ചാ​ണ് ര​ണ്ടു​പേ​രെ​യും ഇ​രു​രാ​ജ്യ​ങ്ങ​ളും പ​ര​സ്പ​രം കൈ​മാ​റി​യ​ത്. വി​ക്ട​ര്‍ ബൗ​ട്ട് നാ​ട്ടി​ലെ​ത്തി​യ​താ​യി നേ​ര​ത്തെ റ​ഷ്യ​ന്‍ വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചി​രു​ന്നു.