രാം​പു​രി​ല്‍ വീ​ണ്ടും തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്ത​ണം: അ​ഖി​ലേ​ഷ് യാ​ദ​വ്

06:21 PM Dec 09, 2022 | Deepika.com
ല​ക്‌​നോ: രാം​പു​രി​ല്‍ വീ​ണ്ടും തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്ത​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് തെരഞ്ഞെടുപ്പ് ക​മ്മീ​ഷ​ന് പ​രാ​തി ന​ല്‍​കി​യെ​ന്ന് സ​മാ​ജ്‌​വാ​ദി പാ​ര്‍​ട്ടി അ​ധ്യ​ക്ഷ​ന്‍ അ​ഖി​ലേ​ഷ് യാ​ദ​വ്. വോ​ട്ടെ​ടു​പ്പി​ല്‍ ക്ര​മേ​ക്ക​ട് ആ​രോ​പി​ച്ച് ക​മ്മീ​ഷ​ന് നിര​വ​ധി ത​വ​ണ പ​രാ​തി ന​ല്‍​കി​ട്ടും ന​ട​പ​ടി​യുണ്ടാ​കാ​ത്തതി​ല്‍ ഖേ​ദ​മു​ണ്ടെ​ന്നും അ​ഖി​ലേ​ഷ് പ്ര​തി​ക​രി​ച്ചു.

രാം​പൂ​രി​ല്‍ വ്യാ​ഴാ​ഴ്ച ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര​ല്ലാ​ത്ത വോ​ട്ട​ര്‍​മാ​രെ വോ​ട്ടു ചെ​യ്യു​ന്ന​തി​ല്‍ നി​ന്ന് ത​ട​ഞ്ഞ​താ​യി പാ​ര്‍​ട്ടി നേ​ര​ത്തെ ആ​രോ​പ​ണം ഉ​ന്ന​യി​ച്ചി​രു​ന്നു. സ​മാ​ജ്‌​വാ​ദി പാ​ര്‍​ട്ടി​യു​ടെ കോ​ട്ട​യാ​യ രാം​പു​രി​ല്‍ ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി ആ​കാ​ശ് സ​ക്‌​സേ​ന​യാ​ണ് വി​ജ​യി​ച്ച​ത്. എ​സ്പി നേ​താ​വ് അ​സം ഖാന്‍റെ അ​നു​യാ​യി അ​സിം രാ​ജ​യാ​ണ് ഇ​വി​ടെ പ​രാ​ജ​യ​പ്പെ​ട്ട​ത്.

40 ശ​ത​മാ​ന​ത്തി​ല്‍ താ​ഴെ മാ​ത്രം പോ​ളിം​ഗാ​ണ് മ​ണ്ഡ​ല​ത്തി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. വോ​ട്ട​ര്‍​മാ​രെ വോ​ട്ടു ചെ​യ്യു​ന്ന​തി​ല്‍ നി​ന്ന് പോ​ലീ​സ് ത​ട​ഞ്ഞ​താ​ണ് പോ​ളിം​ഗ് കു​റ​യാ​ന്‍ കാ​ര​ണ​മെ​ന്ന് പാർട്ടി ആ​രോ​പി​ച്ചി​രു​ന്നു. അ​തേ​സ​മ​യം ആ​രോ​പ​ണ​ങ്ങ​ള്‍ ത​ള്ളി ബി​ജെ​പി രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

അ​സം ഖാ​നും കു​ടും​ബ​വും വ​ര്‍​ഷ​ങ്ങ​ളാ​യി കൈ​വ​ശം​വ​ച്ചി​രു​ന്ന മ​ണ്ഡ​ല​മാ​ണ് രാം​പു​ര്‍. 2019ലെ ​വി​ദ്വേ​ഷ പ്ര​സം​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ല്‍ അ​യോ​ഗ്യ​നാ​ക്കി​യ​തോ​ടെ​യാ​ണ് ഇ​വി​ടെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു വേ​ണ്ടി​വ​ന്ന​ത്.