വണ്ടാനം മെഡിക്കല്‍ കോളജില്‍ രോഗി തൂങ്ങി മരിച്ച നിലയില്‍

09:29 AM Dec 09, 2022 | Deepika.com
ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളജില്‍ രോഗി തൂങ്ങി മരിച്ച നിലയില്‍. വള്ളികുന്നം സ്വദേശി ശിവരാജനെ (62) ആണ് ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.

ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു ഇയാള്‍. ശിവരാജന് മാനസിക വിഭ്രാന്തി ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.