രാജസ്ഥാനില്‍ വിവാഹച്ചടങ്ങിനിടെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് നാല് മരണം; 60 പേര്‍ക്ക് പൊള്ളലേറ്റു

08:57 AM Dec 09, 2022 | Deepika.com
ജോധ്പൂര്‍: രാജസ്ഥാനിൽ ജോധ്പൂരിലെ ഭുംഗ്ര ഗ്രാമത്തില്‍ വിവാഹച്ചടങ്ങിനിടെ ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ച് നാലുപേര്‍ മരിച്ചു. കുട്ടികളടക്കം 60 ഓളം പേര്‍ക്ക് പരിക്കേറ്റു.

ഇവരില്‍ 42 പേരുടെ നില ഗുരുതരമാണ്. വ്യാഴാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ജയ്പൂര്‍ മഹാത്മാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

51 പേര്‍ക്ക് 35 മുതല്‍ 60 ശതമാനം വരെയും 11 പേര്‍ക്ക് 80മുതല്‍ 100 ശതമാനം വരെയും പൊള്ളലേറ്റതായി പോലീസ് അറിയിച്ചു.