ചെന്നൈ: തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ചുഴലിക്കാറ്റായി ശക്തിപ്രാപിച്ചു. മാൻഡസ് എന്നു പേരിട്ടിരിക്കുന്ന ചുഴലിക്കാറ്റ് മണിക്കൂറിൽ 85 കിലോമീറ്റർ വേഗത്തിൽ ഇന്ന് വടക്കൻ തമിഴ്നാട് തീരംതൊടുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
മാൻഡസ് എന്നു പേരിട്ടിരിക്കുന്ന ചുഴലിക്കാറ്റ് ഇന്ന് അർധരാത്രിയോടെ പുതുച്ചേരിയിലും ആന്ധ്രയുടെ തെക്കൻ തീരങ്ങളിലുമെത്തും. ആളുകളെ ഒഴിപ്പിച്ചതിനു പിന്നാലെ വടക്കൻ തീരദേശങ്ങളിൽ 5000 പുനരധിവാസക്യാന്പുകൾ തുറന്നതായി സർക്കാർ അറിയിച്ചു.
മാൻഡസ് ചുഴലിക്കാറ്റ് ഇന്ന് തമിഴ്നാട് തീരം തൊടും
09:10 AM Dec 09, 2022 | Deepika.com