ബു​ർ​ക്കി​നോ ഫാ​സോ​യി​ൽ ഭീ​ക​രാ​ക്ര​മ​ണം; 12 പേ​ർ കൊ​ല്ല​പ്പെ​ട്ടു

07:27 AM Dec 09, 2022 | Deepika.com
നൈ​മേ: പ​ടി​ഞ്ഞാ​റ​ൻ ആ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ ബു​ർ​ക്കി​നോ ഫാ​സോ​യി​ൽ ഭീ​ക​ര​ർ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ 12 പേ​ർ കൊ​ല്ല​പ്പെ​ട്ടു. ഇ​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും സാ​യു​ധ സേ​ന​യെ പി​ന്തു​ണ​യ്ക്കു​ന്ന സി​വി​ലി​യ​ൻ വൊ​ള ന്‍റി​യ​ർ​മാ​രാ​ണെ​ന്ന് വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ എ​എ​ഫ്പി റി​പ്പോ​ർ​ട്ട് ചെ​യ്തു.

മ​ധ്യ​വ​ട​ക്ക്-​നോ​ർ​ത്ത് മേ​ഖ​ല​യി​ൽ ബു​ധ​നാ​ഴ്ച​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. അ​തി​നു​ശേ​ഷം ന​ട​ന്ന ര​ണ്ട് മ​ണി​ക്കൂ​ർ നീ​ണ്ട പോ​രാ​ട്ട​ത്തി​നൊ​ടു​വി​ൽ നി​ര​വ​ധി ഭീ​ക​ര​രെ സാ​യു​ധ സേ​ന പി​ടി​കൂ​ടി​യ​താ​യി ഫാ​ദ​ർ​ലാൻ​ഡ് ഡി​ഫ​ൻ​സി​ന്‍റെ ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു.