തിരുവനന്തപുരം: വോട്ടർ പട്ടിക പുതുക്കലിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച കരടു വോട്ടർ പട്ടികയിൽ ഉൾപ്പെടാത്തവർക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയപരിധി ഈ മാസം 18 വരെ നീട്ടി.
നിലവിൽ 17 വയസ് പൂർത്തിയായവർക്കു വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ മുൻകൂറായി അപേക്ഷ സമർപ്പിക്കാം. 18 വയസ് പൂർത്തിയായ ശേഷം അർഹത പരിശോധിച്ചു വോട്ടർ പട്ടികയിൽ ഇടംപിടിക്കും.
അപേക്ഷകൾ www.nvsp.in , വോട്ടർ ഹെൽപ്പ് ലൈൻ ആപ്പ് അല്ലെങ്കിൽ www.ceo.kerala.gov.in വഴിയോ സമർപ്പിക്കാം. അന്തിമ വോട്ടർ പട്ടിക ജനുവരി അഞ്ചിനു പ്രസിദ്ധീകരിക്കും.
വോട്ടർ പട്ടിക പുതുക്കൽ ഡിസംബർ 18 വരെ നീട്ടി
03:27 AM Dec 09, 2022 | Deepika.com