തൊടുപുഴ: ഗ്രാനൈറ്റ് ദേഹത്ത് വീണ് രണ്ട് തൊഴിലാളികൾ മരിച്ചു. നെടുങ്കണ്ടം മയിലാടുംപാറ ആട്ടുപാറയിലാണ് അപകടം. ഇതര സംസ്ഥാന തൊഴിലാളികളായ രണ്ട് പേരാണ് മരിച്ചത്.
ഗ്രാനൈറ്റ് ഇറക്കാന്‍ ശ്രമിക്കുന്നതിനിടെ ദേഹത്തേക്ക് മറിഞ്ഞു വീഴുകയായിരുന്നു. തൊഴിലാളികള്‍ അതിനടിയില്‍പ്പെട്ടു. സ്വകാര്യ എസ്റ്റേറ്റിലേക്കാണ് ഗ്രാനൈറ്റ് കൊണ്ടു വന്നത്. വൈകീട്ട് നാലോടെയായിരുന്നു അപകടം.
ഗ്രാനൈറ്റ് വീണ് രണ്ട് തൊഴിലാളികൾ മരിച്ചു
10:33 PM Dec 08, 2022 | Deepika.com