സ്റ്റെ​ർ​ലിം​ഗ് തി​രി​ച്ചെ​ത്തി; ഇംഗ്ലണ്ട് ഉഷാർ

10:06 PM Dec 08, 2022 | Deepika.com
ദോ​ഹ: ല​ണ്ടനി​ലെ വീ​ട്ടി​ൽ ആ​യു​ധ​ധാ​രി​ക​ളാ​യ മോ​ഷ്ടാ​ക്ക​ൾ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​നു പി​ന്നാ​ലെ നാ​ട്ടി​ലേ​ക്കു മ​ട​ങ്ങി​യ റ​ഹീം സ്റ്റെ​ർ​ലിം​ഗ് ഇം​ഗ്ല​ണ്ടിന്‍റെ ലോ​ക​ക​പ്പ് ടീ​മി​ൽ മ​ട​ങ്ങി​യെ​ത്തി. സ്റ്റെ​ർ​ലിം​ഗി​ന്‍റെ 28-ാം ജന്മദി​ന​മാ​യ ഇന്ന് ഇം​ഗ്ലീ​ഷ് എ​ഫ്എ ആ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ഖ​ത്ത​റി​ലു​ള്ള ഇം​ഗ്ല​ണ്ട് ടീ​മി​നൊ​പ്പം സ്റ്റെ​ർ​ലിം​ഗ് ചേ​രും എ​ന്നാ​യി​രു​ന്നു ഇം​ഗ്ലീ​ഷ് എ​ഫ്എ​യു​ടെ പ്ര​സ്താ​വ​ന. വെള്ളിയാഴ്ച ടീ​മി​നൊ​പ്പം സ്റ്റെ​ർ​ലിം​ഗ് ചേ​രു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

ഖ​ത്ത​ർ ലോ​ക​ക​പ്പ് ക്വാ​ർ​ട്ട​റി​ൽ നി​ല​വി​ലെ ചാ​ന്പ്യന്മാ​രാ​യ ഫ്രാ​ൻ​സി​നെ നേ​രി​ടാ​നൊ​രു​ങ്ങു​ക​യാ​ണ് ഇം​ഗ്ല​ണ്ട്. ഇ​ന്ത്യ​ൻ സ​മ​യം ഞാ​യ​ർ പു​ല​ർ​ച്ചെ 12.30നാ​ണ് ഇം​ഗ്ല​ണ്ട്-ഫ്രാ​ൻ​സ് ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ.