മോസ്കോ: ആയുധ ഇടപാടുകാരൻ വിക്ടർ ബൗട്ടിന് വേണ്ടി യുഎസ് ബാസ്ക്കറ്റ്ബോൾ താരം ബ്രിട്ട്നി ഗ്രിനറെ അമേരിക്കയ്ക്ക് റഷ്യ കൈമാറി. കഴിഞ്ഞ 12 വർഷമായി അമേരിക്കൻ ജയിലിൽ കഴിയുന്ന ആളാണ് വിക്ടർ ബൗട്ടൻ.
കഴിഞ്ഞ ഫെബ്രുവരിയിലാണ് ബ്രിട്ട്നി ഗ്രിനറെ മയക്കുമരുന്ന് കൈവശംവച്ചതിന് റഷ്യ തടവിലാക്കിയത്. മോസ്കോ വിമാനത്താവളത്തിൽവച്ചാണ് ബ്രിട്ട്നി ഗ്രിനർ അറസ്റ്റിലായത്. താൻ ഗ്രിനറുമായി സംസാരിച്ചെന്നും അവൾ സുരക്ഷിതയാണെന്നും വീട്ടിലേക്ക് വരികയാണെന്നും യുഎസ് പ്രസിഡന്റ് ബൈഡൻ ട്വീറ്റ് ചെയ്തു.
ദുബായിൽവച്ചാണ് ഇരു തടവുകാരെയും പരസ്പരം കൈമാറിയതെന്ന് റഷ്യൻ വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു.
യുഎസ് ബാസ്ക്കറ്റ്ബോൾ താരത്തെ റഷ്യ മോചിപ്പിച്ചു
07:13 PM Dec 08, 2022 | Deepika.com