ഗാന്ധിനഗർ: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ജഡേജ ജയിച്ചുകയറി. ജാംനഗർ നിയമസഭാ മണ്ഡലത്തിൽ നിന്ന് ബിജെപി ടിക്കറ്റിലാണ് റിവാബ മത്സരിച്ചത്.
എഎപി സ്ഥാനാർഥി കർഷൻഭായ് കർമൂറിനെയാണ് റിവാബ പരാജയപ്പെടുത്തിയത്. വൈകുന്നേരം 4.30 ന് ഔദ്യോഗിക കണക്കുകൾ പ്രകാരം 50,000 വോട്ടുകൾക്ക് റിവാബ മുന്നിലാണ്. ഇത് എല്ലാവരുടേയും വിജയമാണെന്ന് അവർ പ്രതികരിച്ചു. 2019-ൽ ആണ് റിവാബ ബിജെപിയിൽ ചേർന്നത്.
ഗുജറാത്ത് തെരഞ്ഞെടുപ്പ്: റിവാബ ജഡേജ ജയിച്ചുകയറി
06:00 PM Dec 08, 2022 | Deepika.com