അഹമ്മദാബാദ്: ഭരണത്തുടർച്ച 1995 മുതൽ ഗുജറാത്തിൽ ബിജെപിക്ക് സ്വന്തമായിരുന്നെങ്കിലും റിക്കോർഡ് സീറ്റുമായി മുന്നേറുന്നത് ചരിത്രത്തിലാദ്യം. 2002ലാണ് ഇതിനു മുൻപ് ഏറ്റവും ഉയർന്ന സീറ്റ് ബിജെപിക്ക് ലഭിച്ചത്.
126 സീറ്റാണ് അന്ന് ബിജെപി നേടിയത്. 20 വർഷങ്ങൾക്കിപ്പുറം ഏറ്റവും ഉയർന്ന സീറ്റുമായി ബിജെപി ഭരണത്തുടർച്ച നേടുന്പോൾ ചരിത്രം തിരുത്തപ്പെടുകയാണ്. 126 എന്ന 2002ലെ സീറ്റ് 153 ആക്കി ഉയർത്തി. 2017ൽ 99 സീറ്റ് നേടിയപ്പോൾ ഇത്തവണ അത് 58 സീറ്റ് കൂടി കൂട്ടി 157ൽ എത്തിക്കാൻ സാധിച്ചു എന്നതും ബിജെപിയുടെ പൊൻതൂവലാണ്.
1995 മുതൽ തോൽവിയറിയാതെ മുന്നേറുകയാണ് ഗുജറാത്തിൽ ബിജെപി. 2014ൽ പ്രധാനമന്ത്രി പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിന് മുൻപ് 13 വർഷം മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയുടെ ഭരണമികവെന്നും ബിജെപി പ്രവർത്തകർ ഈ വിജയത്തെ പ്രശംസിക്കുന്നുണ്ട്.
വിടർന്നു പൊങ്ങി താമര; ബിജെപിയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിജയം
03:18 PM Dec 08, 2022 | Deepika.com