നി​യ​മ​സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്: രാ​ജ​സ്ഥാ​നി​ലും ഛത്തി​സ്ഗ​ഡി​ലും കോ​ൺ​ഗ്ര​സി​ന് ലീ​ഡ്

03:15 PM Dec 08, 2022 | Deepika.com
ന്യൂ​ഡ​ൽ​ഹി: നി​യ​മ​സ​ഭാ സീ​റ്റു​ക​ളി​ലേ​ക്ക് ന​ട​ക്കു​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ സം​സ്ഥാ​ന​ ഭ​ര​ണം കൈ​യാ​ളു​ന്ന പാ​ർ​ട്ടി​ക​ൾ​ക്ക് ലീ​ഡ്. രാ​ജ​സ്ഥാ​നി​ലെ സ​ർ​ദാ​ർ​ഷ​ഹ​ർ മ​ണ്ഡ​ല​ത്തി​ലും ഛത്തി​സ്ഗ​ഡി​ലെ ഭാ​നു​പ്ര​താ​പ്‌​പൂ​ർ മ​ണ്ഡ​ല​ത്തി​ലും കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക​ൾ മു​ന്നി​ട്ട് നി​ൽ​ക്കു​ന്നു.

ബി​ഹാ​റി​ലെ കു​ർ​ഹാ​നി മ​ണ്ഡ​ല​ത്തി​ൽ ജ​ന​താ​ദ​ൾ യു​ണൈ​റ്റ​ഡ് സ്ഥാ​നാ​ർ​ഥി മ​നോ​ജ് സിം​ഗ് 42.97 ശ​ത​മാ​നം വോ​ട്ട് നേ​ടി ബി​ജെ​പി​യു​ടെ കേ​ദാ​ർ പ്ര​സാ​ദ് ഗു​പ്ത​യെ പി​ന്നി​ലാ​ക്കി.

ഒ​ഡീ​ഷ‌​യി​ലെ പ​ദം​പൂ​ർ മ​ണ്ഡ​ല​ത്തി​ൽ ന​വീ​ൻ പ​ട്നാ​യി​ക്ക് ന​യി​ക്കു​ന്ന ബി​ജു ജ​നാ​ദ​ളി​ന്‍റെ സ്ഥാ​നാ​ർ​ഥി​യാ​യ ബ​ർ​ഷ സിം​ഗ് ബാ​രി​ഹ 57.28 ശ​ത​മാ​നം വോ​ട്ടു​മാ​യി ലീ​ഡ് ചെ​യ്യു​ന്നു. ബി​ജെ​പി​ക്ക് 38.19 വോ​ട്ട് ല​ഭി​ച്ച​പ്പോ​ൾ കോ​ൺ​ഗ്ര​സ് 1.72 ശ​ത​മാ​നം വോ​ട്ട് നേ​ടി ദ​യ​നീ​യ പ്ര​ക​ട​ന​മാ​ണ് കാ​ഴ്ച​വ​ച്ച​ത്.

ഉ​ത്ത​ർ പ്ര​ദേ​ശി​ലെ ഖ​ട്ടൗ​ലി​യി​ൽ മു​ൻ പ്ര​ധാ​ന​മ​ന്ത്രി ച​ര​ൺ സിം​ഗി​ന്‍റെ മ​ക​ൻ അ​ജ​യ് സിം​ഗ് നേ​തൃ​ത്വം ന​ൽ​കു​ന്ന രാ​ഷ്ട്രീ​യ ലോ​ക് ദ​ൾ ലീ​ഡ് ചെ​യ്യു​ന്നു. ബി​ജെ​പി 35.71 വോ​ട്ട് നേ​ടി​യ മ​ണ്ഡ​ല​ത്തി​ൽ 60.13 ശതമാനം വോ​ട്ടി​ന്‍റെ വ​മ്പ​ൻ ലീ​ഡാ​ണ് ആ​ർ​എ​ൽ​ഡി​ക്ക് ഉ​ള്ള​ത്.

രാം​പൂ​ർ മ​ണ്ഡ​ല​ത്തി​ൽ സ​മാ​ജ്‌​വാ​ദി സ്ഥാ​നാ​ർ​ഥി മു​ഹ​മ്മ​ദ് അ​സിം രാ​ജ ബി​ജെ​പി സ്ഥാ​നാ​ർ​ഥി ആ​കാ​ശ് സ​ക്സേ​ന​യെ​ക്കാ​ൾ 5,000 വോ​ട്ടി​ന് മു​ന്നി​ട്ട് നി​ൽ​ക്കു​ന്നു.