ന്യൂഡൽഹി: വിജയക്കുതിപ്പിന് പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്യാൻ പ്രധാനമന്ത്രി. വ്യാഴാഴ്ച വൈകിട്ട് ആറിന് ബിജെപി ആസ്ഥാനത്ത് വച്ചാണ് അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്യുക.
റെക്കോർഡ് വിജയവുമായി അതിഗംഭീര പ്രകടനമാണ് ബിജെപി കാഴ്ച വച്ചത്. ഗുജറാത്തിലെ ലീഡ് തരംഗമായപ്പോൾ ഹിമാചലിലും ഒപ്പത്തിനൊപ്പമാണ് ബിജെപി. 154 സീറ്റിന്റെ ലീഡാണ് ഗുജറാത്തിൽ ബിജെപി ഉയർത്തിയിരിക്കുന്നത്.
ഭരണ വിരുദ്ധ തരംഗം അലയടിക്കുമെന്നുറപ്പിച്ച കോൺഗ്രസിന് അടിതെറ്റുകയാണ് ചെയതത്. ആം ആദ്മിയുടെ വരവോടെ വോട്ടുവിഹിതം 17 ശതമാനത്തിലധികമാണ് കോൺഗ്രസിന് കുറഞ്ഞത്.
തെരഞ്ഞെടുപ്പ് വിജയം; പ്രധാനമന്ത്രിയുടെ അഭിസംബോധന ഇന്ന്
01:37 PM Dec 08, 2022 | Deepika.com