ഗു​ജ​റാ​ത്തി​ൽ ബി​ജെ​പി 149 നോ​ട്ട് ഔ​ട്ട്; ഹി​മാ​ച​ലി​ൽ ബ​ലാ​ബ​ലം

11:00 AM Dec 08, 2022 | Deepika.com
ഗാ​ന്ധി​ന​ഗ​ർ: വി​ജ​യ​മ​ല്ലാ​തെ മ​റ്റൊ​ന്നും ഗു​ജ​റാ​ത്തി​ലെ ജ​ന​ങ്ങ​ൾ ത​ങ്ങ​ൾ​ക്ക് സ​മ്മാ​നി​ക്കി​ല്ലെ​ന്ന ബി​ജെ​പി വാ​ദം സ​ത്യ​മെ​ന്ന് വീ​ണ്ടും തെ​ളി​യി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം. 1995-ൽ ​ല​ഭി​ച്ച സം​സ്ഥാ​ന ഭ​ര​ണം, എ​തി​രാ​ളി​ക​ളെ നി​ഷ്പ്ര​ഭ​രാ​ക്കു​ന്ന രീ​തി​യി​ൽ 149 സീ​റ്റു​ക​ൾ നേ​ടി ‌ഇ​ത്ത​വ​ണ​യും നി​ല​നി​ർ​ത്തി​യ​തോ​ടെ ബി​ജെ​പി ഇ​ന്ത്യ​ൻ രാ​ഷ്ട്രീ​യ​ത്തി​ൽ ത​ങ്ങ​ളു​ടെ ക​രു​ത്ത് എ​ന്തെ​ന്ന് വ്യ​ക്ത​മാ​ക്കി.

2017-ൽ 77 ​സീ​റ്റ് നേ​ടി ക​രു​ത്ത് കാ​ട്ടി​യ കോ​ൺ​ഗ്ര​സ് 19 സീ​റ്റി​ലേ​ക്ക് വീ​ണു. ആം ​ആ​ദ്മി പാ​ർ​ട്ടി എ​ട്ട് സീ​റ്റ് നേ​ടി മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചു.

ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ടം ന​ട​ക്കു​ന്ന ഹി​മാ​ച​ൽ പ്ര​ദേ​ശി​ൽ ഫോ​ട്ടോ ഫി​നി​ഷ് ഉ​റ​പ്പാ​ണ്. 68 അം​ഗ ഹി​മാ​ച​ലി​ൽ നി​ല​വി​ൽ ബി​ജെ​പി 35 സീ​റ്റു​ക​ളി​ൽ ലീ​ഡ് ചെ​യ്യു​ന്നു. 30 സീ​റ്റു​മാ​യി കോ​ൺ​ഗ്ര​സ് ക​ന​ത്ത പോ​രാ​ട്ടം കാ​ഴ്ച​വ​ച്ചെ​ങ്കി​ലും വോ​ട്ട് നി​ല​യി​ൽ മു​ന്നി​ട്ട് നി​ൽ​ക്കു​ന്ന സ്വ​ത​ന്ത്ര്യ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പി​ന്തു​ണ ഉ​റ​പ്പാ​ക്കി ഭ​ര​ണം പി​ടി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നാ​ണ് ബി​ജെ​പി ക​രു​തു​ന്ന​ത്.

ഗു​ജ​റാ​ത്ത് നി​യ​മ​സ​ഭ‌​യി​ൽ 53.62 ശ​ത​മാ​നം വോ​ട്ട് ബി​ജെ​പി നേ​ടി​യ​പ്പോ​ൾ, കോ​ൺ​ഗ്ര​സ് വോ​ട്ട് ശ​ത​മാ​നം 26.57 ആ​യി കു​റ​ഞ്ഞു. കോ​ൺ​ഗ്ര​സ് വോ​ട്ടു​ക​ൾ പി​ടി​ച്ച​ട​ക്കി​യ ആം ​ആ​ദ്മി പാ​ർ​ട്ടി 12.80 ശ​ത​മാ​നം വോ​ട്ട് നേ​ടി.