യു​പി​യിൽ മു​ലാ​യ​ത്തി​ന്‍റെ മ​രു​മ​ക​ള്‍ ഡിം​പി​ള്‍ യാ​ദ​വ് മു​ന്നി​ല്‍

10:49 AM Dec 08, 2022 | Deepika.com
ല​ക്‌​നോ: യു​പി​യി​ലെ ന​ട​ന്ന ലോ​ക്‌​സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഡിം​പി​ള്‍ യാ​ദ​വ് മു​ന്നി​ല്‍. സ​മാ​ജ്‌​വാ​ദി പാ​ര്‍​ട്ടി നേ​താ​വ് മു​ലാ​യം സിം​ഗി​ന്‍റെ മ​രു​മ​ക​ളും മു​ന്‍ മു​ഖ്യ​മ​ന്ത്രി അ​ഖി​ലേ​ഷ് യാ​ദ​വി​ന്‍റെ ഭാ​ര്യ​യു​മാ​ണ് ഡിം​പി​ള്‍.

മെ​യി​ന്‍​പൂ​രി മ​ണ്ഡ​ല​ത്തി​ലെ ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി ര​ഘു​നാ​ഥ് സിം​ഗ് ശാ​ക്യ​യേ​ക്കാ​ള്‍ 22000 വോ​ട്ടു​ക​ള്‍​ക്കാ​ണ് ഡിം​പി​ള്‍ മു​ന്നി​ല്‍ നി​ല്‍​ക്കു​ന്ന​ത്. അ​ഖി​ലേ​ഷ് യാ​ദ​വി​ന്‍റെ ത​ട്ട​ക​ങ്ങ​ളാ​യ കാ​ര്‍​ഹ​ല്‍, ജ​സ്വ​ന്ത് ന​ഗ​ര്‍ എ​ന്നീ മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് ഡിം​പി​ള്‍ പ്ര​ധാ​ന​മാ​യും ലീ​ഡ് ചെ​യ്യു​ന്ന​ത്.

മു​ലാ​യം സിം​ഗ് യാ​ദ​വി​ന്‍റെ മ​ര​ണ​ത്തെ​തു​ട​ര്‍​ന്നാ​ണ് മെ​യി​ന്‍​പൂ​രി​യി​ല്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്.