മെ​യ്ൻ​പു​രി‌​യി​ൽ യാ​ദ​വ് കു​ടും​ബം ആ​ധി​പ​ത്യം തു​ട​രു​ന്നു

10:31 AM Dec 08, 2022 | Deepika.com
ല​ക്നോ: ഉ​ത്ത​ർ പ്ര​ദേ​ശി​ലെ മെ​യ്ൻ​പു​രി ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലേ​ക്ക് ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ്രാ​ഥ​മി​ക ഫ​ലം പു​റ​ത്ത് വ​രു​മ്പോ​ൾ സ​മാ​ജ്‌​വാ​ദി സ്ഥാ​നാ​ർ​ഥി​യും അ​ഖി​ലേ​ഷ് യാ​ദ​വി​ന്‍റെ ഭാ​ര്യ​യു​മാ​യ ഡിം​പി​ൾ യാ​ദ​വ് മു​ന്നി​ട്ട് നി​ൽ​ക്കു​ന്നു.

മു​ലാ​യം സിം​ഗ് യാ​ദ​വി​ന്‍റെ മ​ര​ണ​ത്തെ​ത്തു​ട​ർ​ന്ന് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി സ്ഥാ​നാ​ർ​ഥി ര​ഘു​രാ​ജ് സിം​ഗ് ശാ​ഖ്യ ര​ണ്ടാം സ്ഥാ​ന​ത്ത് തു​ട​രു​ക​യാ​ണ്. യാ​ദ​വ് കു​ടും​ബ​ത്തി​ന് ആ​ധി​പ​ത്യ​മു​ള്ള മ​ണ്ഡ​ല​ത്തി​ൽ മു​ലാ​യ​ത്തി​ന്‍റെ സ​ഹോ​ദ​ര​ൻ ശി​വ്പാ​ൽ യാ​ദ​വി​ന്‍റെ പ​ഴ​യ ശി​ഷ്യ​നാ​യ ശാ​ഖ്യ​യെ രം​ഗ​ത്തി​റ​ക്കി ശ​ക്ത​മാ​യ പോ​രാ​ട്ടം കാ​ഴ്ച​വ​യ്ക്കാ​നാ​ണ് ബി​ജെ​പി ശ്ര​മി​ച്ച​ത്.