എന്തൊരു ഗതികേട്..! ഹിമാചലിൽ ജയിക്കുന്ന സ്ഥാനാർഥികളെ ഒളിപ്പിക്കാൻ കോൺഗ്രസ്

10:14 AM Dec 08, 2022 | Deepika.com
ഷിംല: ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന ഹിമാചൽ പ്രദേശിൽ നിർണായക നീക്കങ്ങളുമായി കോൺഗ്രസ്. അന്തിമ ഫലം പുറത്ത് വരുന്നതിന് മുമ്പ് തന്നെ ജയിക്കുന്ന സ്ഥാനാർഥികളെ രാജസ്ഥാനിലേക്ക് മാറ്റാനുള്ള ശ്രമം കോൺഗ്രസ് നേതൃത്വം തുടങ്ങി.

ബിജെപി കോൺഗ്രസ് സ്ഥാനാർഥികളെ സ്വാധീനിക്കാൻ ശ്രമിക്കുമെന്ന ഭയത്തെത്തുടർന്നാണ് നടപടി. എംഎൽഎമാരെ മാറ്റുന്നതുമായി ബന്ധപ്പെട്ട് ഛത്തീസഗഢ് മുഖ്യമന്ത്രി ഭുപേഷ് ഭാഗലും മുതിർന്ന നേതാവ് ഭൂപീന്ദർ സിംഗ് ഹൂഡയും തമ്മിൽ ചർച്ച നടത്തിയതായാണ് വിവരം.