ഹി​മാ​ച​ലി​ല്‍ ഓ​പ്പ​റേ​ഷ​ന്‍ താ​മ​ര​ക്ക് ത​ട​യി​ടാ​ന്‍ കോ​ണ്‍​ഗ്ര​സ്

01:08 PM Dec 08, 2022 | Deepika.com
ഷിം​ല: ഹി​മാ​ച​ല്‍ പ്ര​ദേ​ശി​ലെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഫ​ലം അ​ല്‍​പ​സ​മ​യ​ത്തി​ന​കം പു​റ​ത്തു​വ​രാ​നി​രി​ക്കെ എം​എ​ല്‍​എ​മാ​രെ സം​സ്ഥാ​ന​ത്തു​നി​ന്ന് മാ​റ്റാ​നൊ​രു​ങ്ങി കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം. കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ​മാ​രെ ബി​ജെ​പി ചാ​ക്കി​ട്ട് പി​ടി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കാ​നാ​ണ് പാ​ര്‍​ട്ടി തിര​ക്കി​ട്ട നീ​ക്കം ന​ട​ത്തു​ന്ന​ത്.

ഇ​വ​രെ രാ​ജ​സ്ഥാ​നി​ലേ​ക്ക് മാ​റ്റു​മെ​ന്നാ​ണ് വി​വ​രം. ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗല്‍, ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവ് ബൂപീന്ദര്‍ സിംഗ് ഹൂഡ എന്നിവരെയാണ് പാര്‍ട്ടി ഇത് സംബന്ധിച്ച ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്. എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്രി​യ​ങ്കാ ഗാ​ന്ധി സം​സ്ഥാ​ന​ത്തെ സാ​ഹ​ച​ര്യം നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​ണ്. പ്രി​യ​ങ്ക ഉ​ട​ന്‍ സം​സ്ഥാ​ന​ത്തെ​ത്തു​മെ​ന്നാ​ണ് വി​വ​രം.

ആ​ദ്യ​ഫ​ല​സൂ​ച​ന​ക​ള്‍ പു​റ​ത്ത് വ​രു​മ്പോ​ള്‍ എ​ക്‌​സി​റ്റ് പോ​ളു​ക​ള്‍ ശ​രി​വ​യ്ക്കു​ന്ന ത​ര​ത്തി​ല്‍ സം​സ്ഥാ​ന​ത്ത് ബി​ജെ​പി​യും കോ​ണ്‍​ഗ്ര​സും ത​മ്മി​ല്‍ ഇ​ഞ്ചോ​ടി​ച്ച് പോ​രാ​ട്ട​മാ​ണ് ന​ട​ക്കു​ന്ന​ത്.

ആ​കെ 68 സീ​റ്റു​ക​ളി​ലേ​ക്ക് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 33 സീ​റ്റി​ല്‍ ബി​ജെ​പി​യും 33 സീ​റ്റി​ല്‍ കോ​ണ്‍​ഗ്ര​സും മു​ന്നി​ലാ​ണ്.

ഹി​മാ​ച​ല്‍ ട്രെ​ന്‍​ഡ് നോ​ക്കി​യാ​ലും കോ​ണ്‍​ഗ്ര​സ് അ​ധി​കാ​ര​ത്തി​ലെ​ത്താ​ന്‍ സാ​ധ്യ​ത​യു​ണ്ട്. 1985ന് ​ശേ​ഷം സം​സ്ഥാ​ന​ത്ത് ഒ​രു പാ​ര്‍​ട്ടി​ക്കും തു​ട​ര്‍​ഭ​ര​ണം ല​ഭി​ച്ച ച​രി​ത്ര​മി​ല്ല.

നി​ല​വി​ല്‍ ബി​ജെ​പി​യാ​ണ് സം​സ്ഥാ​ന​ത്ത് ഭ​ര​ണ​ത്തി​ലു​ള്ള​ത്. ഇ​തും പാ​ര്‍​ട്ടി​ക്ക് അ​നു​കൂ​ല​മാ​കു​മെ​ന്ന പ്ര​തീ​ക്ഷ കോ​ണ്‍​ഗ്ര​സ് ക്യാ​മ്പി​ലു​ണ്ട്.