ഗുജറാത്തിൽ കുതിച്ച് പാഞ്ഞ് ബിജെപി; ലീഡ് കേവല ഭൂരിപക്ഷം കടന്നു

08:26 AM Dec 08, 2022 | Deepika.com
അഹമ്മദാബാദ്: ഗുജറാത്തിൽ വോട്ടെണ്ണൽ പുരോഗമിക്കവെ ബിജെപി ബഹുദൂരം മുന്നിൽ. പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങി 20 മിനിറ്റ് കഴിഞ്ഞപ്പോൾ തന്നെ ബിജെപി 100 സീറ്റിൽ മുന്നിട്ട് നിൽക്കുകയാണ്.

കോൺഗ്രസ് 24 സീറ്റിലും ആം ആദ്മി മൂന്ന് സീറ്റിലും ലീഡ് ചെയ്യുന്നുണ്ട്. എക്സിറ്റ് പോളിൽ ബിജെപിക്ക് വൻ മുന്നേറ്റമുണ്ടാകുമെന്ന ഫലം ശരിവയ്ക്കുന്നതാണ് ഇപ്പോഴത്തെ ലീഡ് നിലകൾ.