ഇരു സംസ്ഥാനങ്ങളിലും ആദ്യ ലീഡ് ബിജെപിക്ക്

08:08 AM Dec 08, 2022 | Deepika.com
അഹമ്മദാബാദ്: ഗുജറാത്തിലും ഹിമാചലിലും വോട്ടെണ്ണൽ തുടങ്ങി ആദ്യ മിനിറ്റിൽ തന്നെ ലീഡ് ചെയ്ത് ബിജെപി. പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണുന്നത്.

ഗുജറാത്തിൽ പത്ത് സീറ്റിൽ ബിജെപിയും രണ്ടു സീറ്റിൽ കോൺഗ്രസുമാണ് മുന്നിട്ട് നിൽക്കുന്നത്. ഹിമാചലിൽ രണ്ടു സ്ഥലത്ത് ബിജെപി ലീഡ് ചെയ്യുന്നു.