ഷിംല: ഹിമാചല്‍പ്രദേശില്‍ പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയ 30 പ്രവർത്തകരെ കോൺഗ്രസിൽ നിന്ന് പുറത്താക്കി. ഷിംല ജില്ലയിലെ ചോപാൽ നിയമസഭാ മണ്ഡലത്തിലെ പ്രാദേശിക നേതാക്കളെയാണ് ആറു വർഷത്തേക്ക് പുറത്താക്കിയത്.
ഹിമാചല്‍പ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ഇന്ന് വരാനിരിക്കെയാണ് സംസ്ഥാന കോണ്‍ഗ്രസ് കമ്മിറ്റി നേതാക്കൾക്ക് എതിരെ നടപടി എടുത്തത്.
അതേസമയം, സംസ്ഥാനത്ത് 68 സീറ്റുകളിലേക്കാണ് മത്സരം. ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ കടുത്ത മത്സരമാണ് നടക്കുന്നത്.
പാർട്ടി വിരുദ്ധ പ്രവർത്തനം; ഹിമാചലിൽ 30 പ്രവർത്തകരെ പുറത്താക്കി കോൺഗ്രസ്
07:25 AM Dec 08, 2022 | Deepika.com