പാ​ക്കി​സ്ഥാ​നി​ല്‍ വ​ന്‍ തീ​പി​ടി​ത്തം; 300 ക​ട​ക​ൾ അ​ഗ്നി​ക്കി​ര​യാ​യി

05:03 AM Dec 08, 2022 | Deepika.com
ഇ​സ്ലാ​മാ​ബാ​ദ്: പാ​ക്കി​സ്ഥാ​നി​ല്‍ വ​ന്‍ തീ​പി​ടി​ത്തം. ത​ല​സ്ഥാ​ന​മാ​യ ഇ​സ്ലാ​മാ​ബാ​ദി​ലാ​ണ് സം​ഭ​വം. ഏ​ക​ദേ​ശം 300 ക​ട​ക​ള്‍​ക്ക് തീ​പി​ടി​ച്ചു​വെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.

സെ​ക്ക​ന്‍​ഡ് ഹാ​ന്‍​ഡ് വ​സ്ത്ര​ങ്ങ​ളും പ​ര​വ​താ​നി​ക​ളും വി​ല്‍​ക്കു​ന്ന ക​ട​യി​ലാ​ണ് ആ​ദ്യം തീ​പി​ടി​ച്ച​ത്. തു​ട​ര്‍​ന്ന് തീ ​പ​ട​രു​ക​യാ​യി​രു​ന്നു.

അ​ഗ്നി​ശ​മ​ന​സേ​ന​യു​ടെ 10 യൂ​ണി​റ്റു​ക​ള്‍ മ​ണി​ക്കൂ​റു​ക​ളോ​ളം പ​രി​ശ്ര​മി​ച്ച​തി​നു ശേ​ഷ​മാ​ണ് തീ ​അ​ണ​യ്ക്കാ​നാ​യ​ത്. അ​തേ​സ​മ​യം, ആ​ള​പാ​യ​മൊ​ന്നും ഇ​തു​വ​രെ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടി​ല്ല.