തിരുവനന്തപുരം: കോന്നി മലയോര മേഖലയിൽ വനഭൂമി കൈവശം വച്ച് കൃഷിചെയ്യുന്ന 6500 കുടുംബങ്ങൾക്ക് പട്ടയം നൽകാൻ കേന്ദ്രസർക്കാർ അനുമതി നിഷേധിച്ചതായി മന്ത്രി എ.കെ.ശശീന്ദ്രൻ നിയമസഭയിൽ പറഞ്ഞു. 2019ൽ തന്നെ അപേക്ഷ കേന്ദ്രത്തിന് നൽകിയതാണ്.
കേന്ദ്രം അനുമതി നിഷേധിച്ചതിനു പിന്നിൽ രാഷ്ട്രീയമുണ്ടെന്ന സംശയം ജനങ്ങൾക്കുണ്ട്. എന്നാലും അനുമതി നേടിയെടുക്കാൻ കൂടുതൽ ശ്രമം നടത്തും. ഇക്കാര്യത്തിൽ ശാശ്വത പരിഹാരമുണ്ടാക്കുമെന്നും ശശീന്ദ്രൻ അറിയിച്ചു. കോന്നി എംഎൽഎ കെ.യു.ജനീഷ് കുമാറിന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.
കോന്നിയിൽ പട്ടയത്തിന് കേന്ദ്രം അനുമതി നിഷേധിച്ചു: എ.കെ.ശശീന്ദ്രൻ
03:20 AM Dec 08, 2022 | Deepika.com