ഭാ​ര്യ​യു​ടെ ആ​ദ്യ​വി​വാ​ഹ​ത്തി​ലെ മ​ക​ളെ പീ​ഡി​പ്പി​ച്ച​യാ​ള്‍​ക്ക് 20 വ​ർ​ഷം ത​ട​വു​ശി​ക്ഷ

01:17 AM Dec 08, 2022 | Deepika.com
മും​ബൈ: ഭാ​ര്യ​യു​ടെ ആ​ദ്യ​വി​വാ​ഹ​ത്തി​ലെ മ​ക​ളെ പീ​ഡി​പ്പി​ച്ച​യാ​ള്‍​ക്ക് 20 വ​ര്‍​ഷം ത​ട​വു​ശി​ക്ഷ. മ​ഹാ​രാ​ഷ്ട്ര​യി​ലെ താ​നെ​യി​ലെ പ്ര​ത്യേ​ക കോ​ട​തി​യാ​ണ് 45കാ​ര​നാ​യ പ്ര​തി​ക്ക് ശി​ക്ഷ വി​ധി​ച്ച​ത്.

പ്ര​തി 22,000 രൂ​പ പി​ഴ​യും ന​ല്‍​ക​ണം. പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ല്‍ 220 ദി​വ​സം കൂ​ടി ജ​യി​ലി​ല്‍ ക​ഴി​യ​ണ​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

11വ​യ​സു​കാ​രി​യാ​യ കു​ട്ടി​യെ പ്ര​തി നി​ര​വ​ധി​പ്രാ​വ​ശ്യം പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് കേ​സ്. അ​മ്മ​യ്ക്കും അ​മ്മ​യു​ടെ ര​ണ്ടാം ഭ​ര്‍​ത്താ​വി​നും ഒ​പ്പ​മാ​ണ് കു​ട്ടി ക​ഴി​ഞ്ഞി​രു​ന്ന​ത്.

2018 ജൂ​ലൈ മു​ത​ലാ​ണ് കു​ട്ടി​യെ ഇ​യാ​ള്‍ പീ​ഡി​പ്പി​ച്ച​ത്. സം​ഭ​വ​ത്തെ കു​റി​ച്ച് പു​റ​ത്തു​പ​റ​ഞ്ഞാ​ല്‍ അ​പാ​യ​പ്പെ​ടു​ത്തു​മെ​ന്നും പ​റ​ഞ്ഞ് പ്ര​തി കു​ട്ടി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി.

ക​ടു​ത്ത വ​യ​റു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട കു​ട്ടി​യെ അ​മ്മ ആ​ശു​പ​ത്രി​യി​ല്‍ കൊ​ണ്ടു​പോ​യ​പ്പോ​ഴാ​ണ് സം​ഭ​വം പു​റ​ത്ത​റി​യു​ന്ന​ത്. തു​ട​ർ​ന്ന് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.