മൂ​ന്നാം ഏ​ക​ദി​ന​ത്തി​ൽ രോ​ഹി​തും ദീ​പ​ക് ചാ​ഹ​റും കു​ൽ​ദീ​പ് സെ​ന്നും പു​റ​ത്ത്

05:53 AM Dec 08, 2022 | Deepika.com
ധാ​ക്ക: ബം​ഗ്ലാ​ദേ​ശി​ന് എ​തി​രാ​യ മൂ​ന്നാം ഏ​ക​ദി​ന​ത്തി​ൽ​നി​ന്നും ക്യാ​പ്റ്റ​ൻ രോ​ഹി​ത് ശ​ർ​മ ഉ​ൾ​പ്പെ​ടെ മൂ​ന്ന് താ​ര​ങ്ങ​ളെ ഒ​ഴി​വാ​ക്കി. പേ​സ​ർ ദീ​പ​ക് ചാ​ഹ​ർ, കു​ൽ​ദീ​പ് സെ​ൻ എ​ന്നി​വ​രെ​യാ​ണ് രോ​ഹി​തി​നെ കൂ​ടാ​തെ അ​വ​സാ​ന ഏ​ക​ദി​ന​ത്തി​ൽ​നി​ന്നും ഒ​ഴി​വാ​ക്കി​യ​ത്. മൂ​ന്നു പേ​ർ​ക്കും പ​രി​ക്കേ​റ്റ​താ​ണ് ഒ​ഴി​വാ​ക്കാ​ൻ കാ​ര​ണം.

രോ​ഹി​ത് കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യി മും​ബൈ​യി​ലേ​ക്ക് മ​ട​ങ്ങു​മെ​ന്ന് പ​രി​ശീ​ല​ക​ൻ രാ​ഹു​ൽ ദ്രാ​വി​ഡ് അ​റി​യി​ച്ചു. ബം​ഗ്ലാ​ദേ​ശി​നെ​തി​രാ​യ ടെ​സ്റ്റ് പ​ര​മ്പ​ര​യി​ലും രോ​ഹി​തി​നെ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​കാ​ര്യം പ​രി​ശോ​ധ​ന​ക​ൾ​ക്കു ശേ​ഷം മാ​ത്ര​മേ തീ​രു​മാ​നി​ക്കു​വെ​ന്നും ദ്രാ​വി​ഡ് പ​റ​ഞ്ഞു.

ര​ണ്ടാം ഏ​ക​ദ​നി​ത്തി​ൽ ഫീ​ൽ​ഡിം​ഗി​നി​ടെ പ​രി​ക്കേ​റ്റ രോ​ഹി​ത് ഒ​ൻ​പ​താ​മ​നാ​യാ​ണ് ബാ​റ്റിം​ഗി​ന് ഇ​റ​ങ്ങി​യ​ത്. 28 പ​ന്തി​ൽ 51 റ​ൺ​സ് എ​ടു​ത്ത് പു​റ​ത്താ​കാ​തെ നി​ന്നെ​ങ്കി​ലും ഇ​ന്ത്യ​യു​ടെ തോ​ൽ​വി ഒ​ഴി​വാ​ക്കാ​നാ​യി​ല്ല. അ​ഞ്ച് റ​ണ്‍​സ് ജ​യ​ത്തോ​ടെ ബം​ഗ്ലാ​ദേ​ശ് മൂ​ന്ന് മ​ത്സ​ര പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കി.