ചാ​ന്‍​സ​ല​ര്‍ പി​ള്ളേ​ര് ക​ളി​ക്കു​ന്നു; ഗ​വ​ർ​ണ​ർ​ക്കെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ഹൈ​ക്കോ​ട​തി

06:28 PM Dec 07, 2022 | Deepika.com
കൊ​ച്ചി: ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ഹൈ​ക്കോ​ട​തി. ചാ​ന്‍​സ​ല​ര്‍ പി​ള്ളേ​ര് ക​ളി​ക്കു​ക​യാ​ണെ​ന്നും ഉ​ന്ന​ത സ്ഥാ​ന​ത്തി​രി​ക്കു​ന്ന​വ​ര്‍ ഇ​ങ്ങ​നെ​യ​ല്ല പെ​രു​മാ​റേ​ണ്ട​തെ​ന്നും കോ​ട​തി വി​മ​ർ​ശി​ച്ചു. പു​റ​ത്താ​ക്ക​പ്പെ​ട്ട 15 സെ​ന​റ്റ് അം​ഗ​ങ്ങ​ൾ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി പ​രി​ഗ​ണി​ക്ക​വെ​യാ​ണ് ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​നെ കോ​ട​തി വി​മ​ർ​ശി​ച്ച​ത്.

വ്യ​ക്തി​ക​ളെ ഇ​ഷ്ട​മ​ല്ലെ​ങ്കി​ൽ പ്രീ​തി പി​ൻ​വ​ലി​ക്കാ​നാ​കി​ല്ലെ​ന്നും കോ​ട​തി പ​റ​ഞ്ഞു. സെ​ർ​ച്ച് ക​മ്മി​റ്റി രൂ​പീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക​ളും ക​ത്തി​ട​പാ​ടു​ക​ളും കോ​ട​തി പ​രി​ശോ​ധി​ച്ചു.

സ​ർ​വ​ക​ലാ​ശാ​ല സെ​ന​റ്റി​നെ​യും കോ​ട​തി വി​മ​ർ​ശി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളു​ടെ ഭാ​വി​യെ​ക്കു​റി​ച്ച് കോ​ട​തി​ക്ക് മാ​ത്ര​മേ ആ​ശ​ങ്ക​യു​ള്ളു​വെ​ന്നും കോ​ട​തി പ​റ​ഞ്ഞു. ഹ​ർ​ജി​യി​ൽ വ്യാ​ഴാ​ഴ്ച​യും വാ​ദം തു​ട​രും.