കേ​ന്ദ്ര സ​ഹ​ക​ര​ണ​വും പ്ര​ധാ​ന​മ​ന്ത്രി​യു​ടെ അ​നു​ഗ്ര​ഹ​വും വേ​ണം; കേ​ജ​രി​വാ​ള്‍

04:32 PM Dec 07, 2022 | Deepika.com
ന്യൂ​ഡ​ല്‍​ഹി: ത​ല​സ്ഥാ​ന​ത്തെ സു​ഗ​മ​മാ​യ ഭ​ര​ണ​ത്തി​ന് കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ സ​ഹ​ക​ര​ണ​വും പ്ര​ധാ​ന മ​ന്ത്രി​യു​ടെ അ​നു​ഗ്ര​ഹ​വും ആ​വ​ശ്യ​മാ​ണെ​ന്ന് ഡ​ല്‍​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍. ഡ​ല്‍​ഹി മു​നി​സി​പ്പ​ല്‍ കോ​ര്‍​പ​റേ​ഷ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ആം​ആ​ദ്മി പാ​ര്‍​ട്ടി വി​ജ​യി​ച്ച​തി​ന്‍റെ സ​ന്തോ​ഷം പ​ങ്കു​വ​ച്ചു​കൊ​ണ്ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഞാ​നും നി​ങ്ങ​ളെ സ്‌​നേ​ഹി​ക്കു​ന്നു എ​ന്ന് പ​റ​ഞ്ഞു​കൊ​ണ്ടാ​ണ് ഡ​ല്‍​ഹി​യി​ലെ ജ​ന​ങ്ങ​ള്‍​ക്ക് കേ​ജ​രി​വാ​ള്‍ ന​ന്ദി പ​റ​ഞ്ഞ​ത്. 2015ല്‍ ​ആം​ആ​ദ്മി സ​ര്‍​ക്കാ​ര്‍ ഡ​ല്‍​ഹി​യി​ല്‍ അ​ധി​കാ​ര​ത്തി​ല്‍ വ​ന്നെ​ങ്കി​ലും ഇ​താ​ദ്യ​മാ​യാ​ണ് കോ​ര്‍​പ​റേ​ഷ​ന്‍ ഭ​ര​ണം എ​എ​പി​യു​ടെ കൈ​ക​ളി​ലെ​ത്തു​ന്ന​ത്.

ക​ഴി​ഞ്ഞ 15 വ​ര്‍​ഷ​മാ​യി ബി​ജെ​പി​യാ​ണ് ഡ​ല്‍​ഹി കോ​ര്‍​പ​റേ​ഷ​ന്‍ ഭ​രി​ച്ചി​രു​ന്ന​ത്. കേ​ന്ദ്ര​ത്തി​ലെ അ​ധി​കാ​ര​വും കോ​ര്‍​പ​റേ​ഷ​ന്‍ ഭ​ര​ണ​വും ഉ​പ​യോ​ഗി​ച്ച് ബി​ജെ​പി ആം​ആ​ദ്മി​യു​ടെ പ​ല പ​ദ്ധ​തി​ക​ളും മു​ട​ക്കു​ക​യാ​ണെ​ന്ന് നേ​ര​ത്തെ പാ​ര്‍​ട്ടി ആ​രോ​പ​ണം ഉ​ന്ന​യി​ച്ചി​രു​ന്നു.