ഡ​ല്‍​ഹി​യി​ലെ ബി​ജെ​പി ഭ​ര​ണ​ത്തി​ന് അ​വ​സാ​നം; ആം​ആ​ദ്മിക്ക് ചരിത്രവിജയം

04:32 PM Dec 07, 2022 | Deepika.com
ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി മു​നി​സി​പ്പ​ല്‍ കോ​ര്‍​പ​റേ​ഷ​ന്‍ ഇ​നി ആം​ആ​ദ്മി പാ​ര്‍​ട്ടി ഭ​രി​ക്കും. ത്രി​കോ​ണ​മ​ത്സ​രം ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ആ​കെ​യു​ള്ള 250 സീ​റ്റു​ക​ളി​ല്‍ 134 സീ​റ്റു​ക​ളി​ലും ആം​ആ​ദ്മി വി​ജ​യി​ച്ചു.

വോ​ട്ട​ണ്ണെ​ലി​ന്‍റെ ആ​ദ്യ മ​ണി​ക്കൂ​റി​ല്‍ ഇ​ഞ്ചോ​ടി​ച്ച് പോ​രാ​ട്ടം കാ​ഴ്ച വെ​ച്ച ബി​ജെ​പി 104 സീ​റ്റു​ക​ള്‍ നേ​ടി. അ​തേ​സ​മ​യം 9 സീ​റ്റു​ക​ള്‍ മാ​ത്ര​മാ​ണ് കോ​ണ്‍​ഗ്ര​സി​ന് നേ​ടാ​നാ​യ​ത്. ആ​ദ്യ​ഫ​ല​സൂ​ച​ന​ക​ള്‍ പു​റ​ത്തു​വ​ന്ന​പ്പോ​ള്‍ മു​ത​ല്‍ ഇ​രു പാ​ര്‍​ട്ടി​ക​ളു​ടെ​യും ലീ​ഡ് നി​ല​യി​ല്‍​നി​ന്ന് ബ​ഹു​ദൂ​രം പി​ന്നി​ലാ​യി​രു​ന്നു കോ​ണ്‍​ഗ്ര​സ്. മൂ​ന്ന് സീ​റ്റു​ക​ളി​ല്‍ സ്വ​ത​ന്ത്ര സ്ഥാ​നാ​ര്‍​ഥി​ക​ള്‍ വി​ജ​യി​ച്ചു.

15 വ​ര്‍​ഷം തു​ട​ര്‍​ച്ച​യാ​യു​ള്ള ബി​ജെ​പി​യു​ടെ ഭ​ര​ണ​ത്തി​നാ​ണ് എ​എ​പി​യു​ടെ വി​ജ​യ​ത്തോ​ടെ അ​റു​തി വ​ന്നി​രി​ക്കു​ന്ന​ത്. ഡ​ല്‍​ഹി​യി​ലെ മൂ​ന്ന് കോ​ര്‍​പ​റേ​ഷ​നു​ക​ളും ല​യി​പ്പി​ച്ച് ഒ​റ്റ കോ​ര്‍​പ​റേ​ഷ​നാ​ക്കി​യ​തി​നു ശേ​ഷം ന​ട​ക്കു​ന്ന ആ​ദ്യ തെ​ര​ഞ്ഞെ​ടു​പ്പി​ലാ​ണ് ആം​ആ​ദ്മി ച​രി​ത്ര വി​ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്.