കൊച്ചി: പെൺകുട്ടികൾക്ക് മാത്രമായി ഹോസ്റ്റൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിൽ വിമർശനം ഉന്നയിച്ച് ഹൈക്കോടതി. പെൺകുട്ടികളെ ഹോസ്റ്റലിൽ പൂട്ടിയിടുന്നത് എന്തിനാണെന്ന് ചോദിച്ച് കോടതി, ആൺകുട്ടികൾക്ക് ഇത്തരം നിയന്ത്രണങ്ങൾ ഇല്ലെന്ന് ഓർമിപ്പിച്ചു.
കോളജ് ഹോസ്റ്റലുകളിലെ സമയനിയന്ത്രണത്തിന് എതിരായി സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കുന്ന വേളയിലാണ് ജസ്റ്റീസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ച് ഈ പരാമർശങ്ങൾ നടത്തിയത്.
സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി രക്ഷിതാക്കളുടെ അനുമതിയോടെയാണ് രാത്രി 9:30-ന് ഗേറ്റ് അടയ്ക്കുന്ന സമ്പദ്രായം ഏർപ്പെടുത്തിയതെന്ന് സർക്കാർ കോടതിയിൽ അറിയിച്ചു. എന്നാൽ ഈ വാദം അംഗീകരിക്കാതിരുന്ന കോടതി, ആൺകുട്ടികൾക്ക് ലഭിക്കുന്ന സ്വാതന്ത്ര്യം പെൺകുട്ടികൾക്കും ഉറപ്പാക്കണമെന്ന് അഭിപ്രായപ്പെട്ടു.
പെൺകുട്ടികളെ പൂട്ടിയിടുന്നത് എന്തിന്? വിമർശനവുമായി ഹൈക്കോടതി
04:34 PM Dec 07, 2022 | Deepika.com