ഡ​ല്‍​ഹി​യി​ല്‍ ആംആദ്മി തന്നെ; കേ​വ​ല​ഭൂ​രി​പ​ക്ഷം ക​ട​ന്നു

12:19 PM Dec 07, 2022 | Deepika.com
ന്യൂ​ഡ​ല്‍​ഹി: ത്രി​കോ​ണ​മ​ത്സ​രം ന​ട​ന്ന ഡ​ല്‍​ഹി മു​നി​സി​പ്പ​ല്‍ കോ​ര്‍​പ​റേ​ഷ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ആം​ആ​ദ്മി പാ​ർ​ട്ടി കേ​വ​ല​ഭൂ​രി​പ​ക്ഷം ക​ട​ന്നു. 70 ഇ​ട​ത്ത് ജ​യി​ച്ച പാ​ര്‍​ട്ടി 65 ഇ​ട​ത്ത് ലീ​ഡ് നി​ല​നി​ര്‍​ത്തു​ന്നു​ണ്ട്.

250 വാ​ര്‍​ഡു​ക​ളി​ലേ​ക്ക് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 126 ആ​ണ് കേ​വ​ല​ഭൂ​രി​പ​ക്ഷ​ത്തി​നു വേ​ണ്ട സീ​റ്റു​ക​ളു​ടെ എ​ണ്ണം. ആം​ആ​ദ്മി ജ​യി​ച്ച​തും ലീ​ഡു​ള്ള​തു​മാ​യ ആ​കെ സീ​റ്റു​ക​ള്‍ 135 ആ​യി.

52 സീ​റ്റി​ല്‍ ജ​യി​ച്ച ബി​ജെ​പി​ക്ക് 48 ഇ​ട​ത്ത് ലീ​ഡു​ണ്ട്. 4 സീ​റ്റി​ല്‍ മാ​ത്ര​മാ​ണ് കോ​ണ്‍​ഗ്ര​സ് വി​ജ​യി​ച്ച​ത്. 6 ഇ​ട​ത്ത് ലീ​ഡ് ചെ​യ്യു​ന്നു​ണ്ട്.

ആ​ദ്യ​മ​ണി​ക്കൂ​റു​ക​ളി​ലെ ഫ​ലം പു​റ​ത്ത് വ​ന്ന​പ്പോ​ള്‍ ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ട​മാ​ണ് ബി​ജെ​പി​യും ആം​ആ​ദ്മി​യും ത​മ്മി​ല്‍ ന​ട​ന്ന​ത്. പി​ന്നീ​ട് എ​എ​പി കേ​വ​ല​ഭൂ​രി​പ​ക്ഷ​ത്തി​ലേ​ക്ക് ലീ​ഡ് നി​ല ഉ​യ​ര്‍​ത്തി​യ​പ്പോ​ള്‍ ബി​ജെ​പി തൊ​ട്ട് പി​ന്നി​ലു​ണ്ട്. എ​ന്നാ​ല്‍ വോ​ട്ടെ​ണ്ണ​ലി​ന്‍റെ ആ​ദ്യ ഘ​ട്ടം മു​ത​ല്‍ കോ​ണ്‍​ഗ്ര​സ് ഏ​റെ പി​ന്നി​ലാ​ണ്.

ക​ഴി​ഞ്ഞ 15 വ​ര്‍​ഷ​മാ​യി കോ​ര്‍​പ​റേ​ഷ​ന്‍ ഭ​രി​ക്കു​ന്ന​ത് ബി​ജെ​പി​യാ​ണ്. ഇ​ത്ത​വ​ണ ബി​ജെ​പി​യെ ബ​ഹു​ദൂ​രം പി​ന്നി​ലാ​ക്കി ആം​ആ​ദ്മി ഭ​ര​ണം പി​ടി​ച്ചെ​ടു​ക്കു​മെ​ന്നായിരുന്നു എ​ക്‌​സി​റ്റ് പോ​ള്‍ ഫ​ല​ങ്ങ​ള്‍ . എന്നാൽ ആംആദ്മിക്ക് ശക്തമായ വെല്ലുവിളി സൃഷ്ടിക്കാൻ ബിജെപിക്ക് കഴിഞ്ഞു.

ഡ​ല്‍​ഹി​യി​ലെ മൂ​ന്ന് കോ​ര്‍​പ​റേ​ഷ​നു​ക​ളും ല​യി​പ്പി​ച്ച് ഒ​റ്റ കോ​ര്‍​പ​റേ​ഷ​നാ​ക്കി​യ​തി​നു ശേ​ഷം ന​ട​ക്കു​ന്ന ആ​ദ്യ തെ​ര​ഞ്ഞെ​ടു​പ്പിലാണ് എഎപിയുടെ ചരിത്ര വിജയം.