പോംഗ്യാംഗ്: കൊറിയന്‍ ഡ്രാമ കണ്ട കൗമാരക്കാരെ വധശിക്ഷയ്ക്ക് വിധേയരാക്കി ഉത്തരകൊറിയ. 16, 17 വയസുള്ള ഹൈസ്കൂള്‍ വിദ്യാര്‍ഥികളെയാണ് ശിക്ഷിച്ചത്.
കഴിഞ്ഞ ഒക്ടോബറിലാണ് ഇവരെ പരസ്യമായി വധശിക്ഷയ്ക്ക് വിധേയരാക്കിയതെന്ന് അന്തര്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കിം ജോംഗ് ഉന്നിന്റെ ഏകാധിപത്യഭരണമാണ് ഉത്തരകൊറിയയില്‍ നടക്കുന്നത്. ദക്ഷിണ കൊറിയയില്‍നിന്നുള്ള കൊറിയന്‍ ഷോകള്‍ 2020ലാണ് രാജ്യത്ത് നിരോധിച്ചത്.
കൊറിയന്‍ ഡ്രാമ കണ്ട കൗമാരക്കാര്‍ക്ക് ഉത്തരകൊറിയയില്‍ വധശിക്ഷ
11:17 AM Dec 07, 2022 | Deepika.com