ഒരു രക്ഷയുമില്ല..! വീണ്ടും തകർന്നടിഞ്ഞ് ഇന്ത്യൻ രൂപ

11:05 AM Dec 07, 2022 | Deepika.com
ന്യൂഡൽഹി: ഇന്ത്യൻ രൂപയുടെ മൂല്യം വീണ്ടും വൻ തകർച്ചയിൽ. ഒരു മാസത്തിനിടെയിലെ ഏറ്റവും കുറഞ്ഞ നിരക്കായ 82.72ലാണ് ഡോളറിനെതിരെ രൂപ ബുധനാഴ്ച രാവിലെ വ്യാപാരം തുടങ്ങിയത്. ആർബിഐ വായ്പനയം പ്രഖ്യാപിക്കാനിരിക്കെയാണ് രൂപ വീണ്ടും നഷ്ടത്തിലേക്ക് കൂപ്പുകുത്തിയിരിക്കുന്നത്.

കോർപ്പറേറ്റ് ഡോളർ വൻ തോതിൽ പുറത്തേക്ക് ഒഴുകുന്നതാണ് രൂപയുടെ മൂല്യത്തകർച്ചയ്ക്ക് കാരണം. അതേസമയം, വരും ദിവസങ്ങളിൽ രൂപയുടെ നില മെച്ചപ്പെടുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് വില താഴുന്നത് ഇന്ത്യൻ രൂപയ്ക്ക് ഗുണമാകുമെന്നാണ് വിലയിരുത്തൽ.