കോഴിക്കോട്: താമരശേരി ചുരത്തിലെ അഞ്ചാം വളവിൽ പിക്കപ്പ് വാൻ അപകടത്തിൽപ്പെട്ടു. ചുരത്തിന്റെ കൽക്കെട്ടിലേക്ക് ഇടിച്ച് കയറിയ വാഹനത്തിൽ ഒരാൾ കുടുങ്ങിക്കിടക്കുകയാണ്.
വാഹനത്തിൽ അകപ്പെട്ടയാളെ പുറത്തിറക്കാൻ കൽപ്പറ്റയിൽ നിന്നെത്തിയ അഗ്നിരക്ഷാ യൂണിറ്റ് അംഗങ്ങൾ ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്.
താമരശേരി ചുരത്തിൽ വാഹനാപകടം; ഒരാൾ കുടുങ്ങിക്കിടക്കുന്നു
10:15 AM Dec 07, 2022 | Deepika.com