ന​ര​ബ​ലി​യെ​ന്ന് സം​ശ​യം; യു​പി​യി​ല്‍ മൂ​ന്നു വ​യ​സു​കാ​ര​ന്‍റെ ത​ല​യ​റു​ത്തു

10:12 AM Dec 07, 2022 | Deepika.com
ന്യൂ​ഡ​ല്‍​ഹി: യു​പി​യി​ല്‍ മൂ​ന്നു വ​യ​സു​കാ​ര​ന്‍റെ ത​ല​യി​ല്ലാ​ത്ത മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ഡ​ല്‍​ഹി​യി​ല്‍​നി​ന്ന് ത​ട്ടി​ക്കൊ​ണ്ടു​പോ​യ കു​ട്ടി​യെ​യാ​ണ് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

കി​ഴ​ക്ക​ന്‍ ഡ​ല്‍​ഹി​യി​ലെ പ്രീ​ത് വി​ഹാ​റി​ല്‍ നി​ന്ന് ക​ഴി​ഞ്ഞ ന​വം​ബ​ര്‍ 30നാ​ണ് കു​ട്ടി​യെ കാ​ണാ​താ​യ​ത്. ഇ​വ​രു​ടെ അ​യ​ല്‍​ക്കാ​ര​നാ​യ പ​തി​നാ​റു​കാ​ര​നാ​ണ് കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ലെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

കു​ട്ടി​യെ ബ​ലി ന​ല്‍​കി​യ​താ​ണെ​ന്ന് സം​ശ​യി​ക്കു​ന്നെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. ത​ല​യും ഒ​രു കൈ​യും ഇ​ല്ലാ​ത്ത നി​ല​യി​ല്‍ മീ​റ​റ്റി​ലെ ഒ​രു ക​രി​മ്പി​ന്‍​തോ​ട്ട​ത്തി​ല്‍​നി​ന്നാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

അ​തേ​സ​മ​യം കു​ട്ടി​യു​ടെ മ​ര​ണ​വാ​ര്‍​ത്ത​യ​റി​ഞ്ഞ് രോ​ഷാ​കു​ല​രാ​യ ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് പ്രീ​ത് വി​ഹാ​ര്‍ പ്ര​ദേ​ശ​ത്ത് റോ​ഡ് ഉ​പ​രോ​ധി​ച്ചു. ത​ടി​ച്ചു​കൂ​ടി​യ ജ​ന​ങ്ങ​ള്‍ പോ​ലീ​സി​നു നേ​രെ​യും ക​ല്ലെ​റി​ഞ്ഞു.