അം​ബേ​ദ്ക​റെ കാ​വി​വ​ല്‍​ക്ക​രി​ച്ച് പോ​സ്റ്റ​ര്‍: ഹി​ന്ദു സം​ഘ​ട​ന നേ​താ​വ് അ​റ​സ്റ്റി​ല്‍

12:13 PM Dec 07, 2022 | Deepika.com
ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ലെ കും​ഭ​കോ​ണ​ത്ത് ബി.​ആ​ര്‍. അം​ബേ​ദ്ക​റെ കാ​വി​വ​ല്‍​ക്ക​രി​ച്ച് പോ​സ്റ്റ​ര്‍ പ​തി​ച്ച​തി​ന് ഹി​ന്ദു സം​ഘ​ട​ന നേ​താ​വ് അ​റ​സ്റ്റി​ല്‍. ഹി​ന്ദു മ​ക്ക​ള്‍ പാ​ര്‍​ട്ടി കും​ഭ​കോ​ണം ജി​ല്ലാ സെ​ക്ര​ട്ട​റി ഗു​രു​മൂ​ര്‍​ത്തി​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

നെ​റ്റി​യി​ല്‍ ഭ​സ്മം പു​ര​ട്ടി​യ അം​ബേ​ദ്ക​റു​ടെ വി​വാ​ദ പോ​സ്റ്റ​റു​ക​ള്‍ ച​ര​മ​വാ​ര്‍​ഷി​ക ദി​ന​മാ​യ ചൊ​വ്വാ​ഴ്ച​യാ​ണ് ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ല്‍ ഹി​ന്ദു അ​നു​കൂ​ല സം​ഘ​ട​ന​യും ദ​ളി​ത് സം​ഘ​ട​ന​യാ​യ വി​ടു​ത​ലൈ ചി​രു​തൈ​ക​ള്‍ ക​ച്ചി​യും (വി​സി​കെ) ത​മ്മി​ലു​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തെ തു​ട​ര്‍​ന്നാ​ണ് ഗു​രു​മൂ​ര്‍​ത്തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.